Earthquake: മിസോറാമിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

Earthquake In Mizoram: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ശക്തമായ ഭൂചലനം.  റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 07:49 AM IST
  • മിസോറാമിൽ വൻ ഭൂചലനം
  • 6.1 തീവ്രത രേഖപ്പെടുത്തി
  • മിസോറാമിന് പുറമെ ബംഗ്ലാദേശിലും ഭൂചലനം അനുഭവപ്പെട്ടു
Earthquake: മിസോറാമിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഐസ്വാൾ: Earthquake In Mizoram: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ഇന്ന് (26 November 2021) പുലർച്ചെ 5.15 ഓടെ ശക്തമായ ഭൂചലനം (Earthquake) രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 

 

 

മിസോറാമിന് പുറമെ ബംഗ്ലാദേശിലും ഭൂചലനം (Earthquake) അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടിന് പുറത്തിറങ്ങി ഓടുകയായിരുന്നു.

Also Read: Noida International Airport: ചരിത്രനിമിഷം...!! ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഭൂകമ്പത്തെത്തുടർന്ന് ഭരണകൂടം രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ജനങ്ങളോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചിട്ടുമുണ്ട്.  ഭൂകമ്പത്തിൽ ഇതുവരെ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റരിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നിന്നും 175 കിലോമീറ്റർ കിഴക്കായാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News