Economic Survey| ഏത് സാമ്പത്തിക വെല്ലുവിളികളെയും നേരിടാൻ സമ്പദ്‌വ്യവസ്ഥ തയ്യാർ-സാമ്പത്തിക സർവ്വേ റിപ്പോർട്ട്

ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി സർക്കാർ കണക്കാക്കുമെന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 03:34 PM IST
  • കഴിഞ്ഞ വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 9.2 ശതമാനമാണ്
  • കാർഷിക മേഖലയെ പാൻഡെമിക് ഏറ്റവും കുറവ് ബാധിച്ചതായി സർവേ
  • 2021-2022 ൽ 3.9 ശതമാനം വളർച്ചയുണ്ടായി.
Economic Survey| ഏത് സാമ്പത്തിക വെല്ലുവിളികളെയും നേരിടാൻ സമ്പദ്‌വ്യവസ്ഥ തയ്യാർ-സാമ്പത്തിക സർവ്വേ റിപ്പോർട്ട്

ന്യൂഡൽഹി:  2021-22 വർഷത്തെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്  സർവേ ധനമന്ത്രി നിർമ്മലാ സീതാരാമൻ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 8-8.5 ശതമാനമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 9.2 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്.

ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി സർക്കാർ കണക്കാക്കുമെന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. കാർഷിക മേഖലയെ പാൻഡെമിക് ഏറ്റവും കുറവ് ബാധിച്ചതായി സർവേ ചൂണ്ടിക്കാട്ടി, മുൻ വർഷങ്ങളിലെ 3.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2021-2022 ൽ 3.9 ശതമാനം വളർച്ചയുണ്ടായി.

ALSO READ: Union Budget 2022| എന്തു കിട്ടും മലയാളിക്ക് ബജറ്റിൽ? കഴിഞ്ഞ വട്ടം പറഞ്ഞതൊക്കെ കിട്ടിയോ?

 

2021-22ൽ രാജ്യത്തെ വ്യാവസായിക വളർച്ച 11.8 ശതമാനമായിരുന്നു. സേവന മേഖലയിലാകട്ടെ മുൻ വർഷം 8.2 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2022-23 ൽ ഉയർന്നുവന്നേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലാണെന്നും സാമ്പത്തിക സർവേ പറയുന്നു.

ALSO READ: Budget 2022 | റെയിൽവേയ്ക്കായി കേന്ദ്രം ബജറ്റിൽ ഒരുക്കിയിരിക്കുന്നതെന്ത്

എല്ലാ കണ്ണുകളിം ഇനി നാളെ രാവിലെ 11 മണിക്ക് ലോക്‌സഭയിൽ സീതാരാമൻറെ രംഗ പ്രവേശനത്തിലാണ്. ലോക്‌സഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചു, നാളെയും തുടരും. കേരളമടക്കം സംസ്ഥാനങ്ങൾ എല്ലാം വലിയ പ്രതീക്ഷയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News