Tamilaga Vettri Kazhagam: വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം; ആദ്യ വാതിൽ തുറന്നെന്ന് താരം

Thalapathy Vijay: പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നും എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 8, 2024, 01:36 PM IST
  • 2024 ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്
  • 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു
Tamilaga Vettri Kazhagam: വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം; ആദ്യ വാതിൽ തുറന്നെന്ന് താരം

ചെന്നൈ: തമിഴ് താരം വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് കമ്മീഷന്റെ അം​ഗീകാരം. ആദ്യ വാതിൽ തുറന്നുവെന്ന് പ്രതികരിച്ച വിജയ് ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന സൂചനയും നൽകി.

പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നും എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സെപ്തംബർ 23ന് പാർട്ടിയുടെ പ്രഥമ സമ്മേളനം വിക്രവാണ്ടിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

പോലീസ് അനുമതി ലഭിക്കാത്തതിനാലാണ് പാർട്ടി സമ്മേളനം വൈകുന്നത്. 2024 ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

ജനങ്ങൾ ആ​ഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരുമെന്ന് പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം പാർട്ടിയുടെ പതാക പുറത്തിറക്കിയിരുന്നു. സം​ഗീത സംവിധായകൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ​ഗാനവും പുറത്തിറക്കിയിരുന്നു. എല്ലാവർക്കും തുല്യ അവസരം, തമിഴ് ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയിൽ മുന്നോട്ട് പോകും എന്നിവയാണ് പാർട്ടിയുടെ പ്രതിജ്ഞ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News