അഴിമതി: ലാലുവി​ന്‍റെ ഭൂമി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു

  ഐ.ആർ.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട്​ ആർ.ജെ.ഡി അധ്യക്ഷനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന  ലാലു പ്രസാദ്​ യാദവി​​ന്‍റെ  ഭൂമി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. 45 കോടി വിപണി വിലയുള്ള പാറ്റ്നയിലെ ഭൂമിയാണ്​ ഇ.ഡി ഏ​​റ്റെടുത്തിരിക്കുന്നതെന്നാണ്​ റിപ്പോർട്ടുകൾ. 

Last Updated : Dec 8, 2017, 07:10 PM IST
അഴിമതി: ലാലുവി​ന്‍റെ ഭൂമി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു

പാറ്റ്ന:  ഐ.ആർ.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട്​ ആർ.ജെ.ഡി അധ്യക്ഷനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന  ലാലു പ്രസാദ്​ യാദവി​​ന്‍റെ  ഭൂമി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. 45 കോടി വിപണി വിലയുള്ള പാറ്റ്നയിലെ ഭൂമിയാണ്​ ഇ.ഡി ഏ​​റ്റെടുത്തിരിക്കുന്നതെന്നാണ്​ റിപ്പോർട്ടുകൾ. 

ലാലുവി​​ന്‍റെ കുടുംബത്തി​​ന്‍റെ ഉടമസ്ഥയിലുള്ള ഭൂമിയിൽ ഷോപ്പിങ്​ മാൾ പണിയാനിരിക്കെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്.

കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ ഭൂമി ഏറ്റെടുത്തിരിക്കുന്നത്​. കഴിഞ്ഞയാഴ്​ച കേസുമായി ബന്ധപ്പെട്ട്​ ലാലു പ്രസാദ്​ യാദവി​​ന്‍റെ ഭാര്യ റാബ്​റി ദേവിയെ അന്വേഷണ സംഘം ചോദ്യം ചെയ്​തിരുന്നു. നേരത്തെ മകൻ തേജസ്വി യാദവിനെയും കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ തവണ ചോദ്യം ചെയ്​തിരുന്നു. 

കഴിഞ്ഞ ജൂലൈയിലാണ്​ ​ഐ.ആർ.ടി.സി ഹോട്ടൽ ​അഴിമതിയുമായി​ ബന്ധപ്പെട്ട്​ ലാലുവിനെതിരെ ഇ.ഡി കേസ്​ രജിസ്​റ്റർ ചെയ്​തത്​

ലാലുവിന്‍റെ മക്കളും ഭാര്യയുമടക്കം കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെ നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരവധി കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം ആദായ നികുതി വകുപ്പ് അധികൃതര്‍ മകന്‍ തേജ്വസി യാദവിനേയും ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയേയും ചോദ്യം ചെയ്തിരുന്നു.

 

 

Trending News