ന്യൂ ഡൽഹി : ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷൻ മാത്രമെന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. മുൻ എംപിമാർ മറ്റ് പദവികൾ വഹിക്കുന്ന സാഹചര്യത്തിൽ അതിന്‍റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടെങ്കിൽ അതിനൊപ്പം പെൻഷനും അനുവദിക്കില്ലെന്ന് അറിയിച്ചു. മാത്രമല്ല മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് പെൻഷൻ അപേക്ഷ നൽകുമ്പോൾ വ്യക്തമാക്കുകയും വേണം.
കേന്ദ്ര സർക്കാരും പാര്ലമെന്റ് സംയുക്ത സമിതിയും വിശദമായി ചർച്ച നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. തീരുമാനത്തിന് ലോക്സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതി തേടിയിരുന്നു. പെന്ഷന് അപേക്ഷ നൽകുമ്പോൾ വ്യക്തി വിവരങ്ങള്‍, എംപിയായിരുന്ന കാലയളവ് എന്നിവയ്‌ക്കൊപ്പം വഹിച്ചിട്ടുള്ള മറ്റ് സ്ഥാനങ്ങളും, അതിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യസഭ, ലോക്സഭ എന്നിവിടങ്ങളിലെ സെക്രട്ടറി ജനറല്‍മാര്‍ക്കാണ് മുൻ എംപിമാർ പെൻഷനായി അപേക്ഷ നല്‍കേണ്ടത്.
ALSO READ: ഡൽഹി പോലീസിൽ ഒഴിവ്; ഹെഡ്കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പെൻഷൻ ലഭിക്കാനുള്ള വ്യവസ്ഥകൾ
1) രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവർ ആകരുത്
2) കേന്ദ്ര–സംസ്ഥാന സര്‍ക്കാർ, സർക്കാർ അധീനതയിലുള്ള കോര്‍പ്പറേഷനുകൾ എന്നെയവങ്ങളിൽ നിന്ന് ശമ്പളം വാങ്ങുന്നവർ ആകരുത്
3) നിലവിൽ രാജ്യസഭാ, ലോക്സഭാ എംപി, നിയമസഭാംഗം, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എന്നിവ ആകരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...