Fact Check: എട്ട് പതിറ്റാണ്ടോളം തന്‍റെ സ്വരമാധുര്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്‍റെ അന്തിമസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബോളിവുഡ് നടന്മാരായ അമിതാബ് ബച്ചന്‍ , ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികൾ, മങ്കേഷ്‌കർ കുടുംബം എന്നിവര്‍ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൂടാതെ, ദശലക്ഷക്കണക്കിന് ആരാധകരും ചടങ്ങില്‍ പങ്കെടുത്തു.
എന്നിരുന്നാലും, മതപരമായ ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ, ശവസംസ്കാര ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോ / വീഡിയോ വൈറലായി. അത് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടതാണ്.
Also Read: Latha Mangeshkar : ലത മങ്കേഷ്‌കറുടെ ഭൗതികശരീരം സംസ്കരിച്ചു; രാജ്യം കണ്ണീരോടെ വാനമ്പാടിക്ക് വിട നൽകി
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഷാരൂഖ് ഖാന്‍ തന്‍റെ മത വിശ്വാസമനുസരിച്ചുള്ള (മുസ്ലീം) പ്രാര്‍ത്ഥന ചെല്ലുന്നത് കാണാം. ഒപ്പമെത്തിയ അദ്ദേഹത്തിന്‍റെ മാനേജര്‍ പൂജ ദദ്‌ലാനിയും (ഹിന്ദു) കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതായും കാണാം. ഷാരൂഖ് മുസ്ളീങ്ങളുടെ പ്രാര്‍ഥന ചൊല്ലുമ്പോള്‍ പൂജ കൈകൂപ്പി ഹൈന്ദവ പ്രാര്‍ഥന ചൊല്ലുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്. ഈ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.
പ്രാര്‍ത്ഥിച്ച ശേഷം, ഇരുവരും പുഷ്പാർച്ചന നടത്തി മങ്കേഷ്‌കറിന്‍റെ പാദങ്ങളിൽ തൊട്ടു. വന്ദിച്ച് മടങ്ങുകയും ചെയ്തു. ഈ സംഭവത്തെ മതേതര ഇന്ത്യയുടെ ചിത്രമെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.
എന്നാല്‍, വാര്‍ത്ത മറിച്ചാവാന്‍ അധിക സമയം വേണ്ടിവന്നില്ല. നടന്‍ ഷാരൂഖ് ഖാനെതിരെ വ്യാജ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പറ്റം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍.
ഷാരൂഖ് ഖാന്‍ ലത മങ്കേഷ്‌കറിന്‍റെ ഭൗതിക ശരീരത്തില്‍ "തുപ്പി" എന്നാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ പ്രചരണം. ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ ഗായികയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ഥിച്ച ശേഷം ഷാരൂഖ് മാസ്ക് മാറ്റി കുനിഞ്ഞുനിന്ന് പ്രാര്‍ത്ഥനയുടെ ഭാഗമായി ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇതിനെയാണ് ഷാരൂഖ് ഖാന്‍ തുപ്പി എന്ന രീതിയില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.
ഈ പ്രവൃത്തിയുടെ പേരിൽ ഒരു വിഭാഗം നെറ്റിസൺമാർ ഷാരൂഖിനെ ആക്ഷേപിക്കുമ്പോൾ, മറ്റൊരു കൂട്ടം ആളുകൾ അദ്ദേഹം ദുവ ചൊല്ലിയതിനുശേഷം 'മഗ്ഫിറത്തിന്' വേണ്ടി 'ഊതി'യതാണ് എന്ന് വ്യക്തമാക്കി. ഇത് ഇസ്ലാമിലെ ആചാരമാണ് എന്നും ചിലര്‍ വ്യക്തമാക്കി.
CLAIM: ലത മങ്കേഷ്‌കറിന്‍റെ ഭൗതിക ശരീരത്തില്‍ തുപ്പി ഷാരൂഖ് ഖാന്‍ (SRK spit near mortal remain of Lata Mangeshkar)
FACT: ഇല്ല. ഇസ്ലാമിലെ ഈ ആചാരം ദുരാത്മാക്കളെ അല്ലെങ്കിൽ 'സത്താനെ' തുരത്താനാണ് നടത്തുന്നത്. (No, he didn’t. This gesture in Islam is performed to ward off the evil spirits or ‘Satan.’)
അതേസമയം, ലത മങ്കേഷ്‌കറുടെ ഭൗതികശരീരം ഞായറാഴ്ച വൈകിട്ടാണ് സംസ്‌കരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy