അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു. 30,000 ടണ്‍ അതിവേഗ ഡീസൽ വഹിച്ചിരുന്ന ടാങ്കറിലാണ് തീ പടർന്നത്. കാണ്ട്ലയിലെ ദീൻദയാൽ തുറമുഖത്തിന് 15 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന ടാങ്കറിലാണ് തീപടർന്നത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ഉടൻതന്നെ കോസ്റ്റ്ഗാർഡ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ടാങ്കറിലെ 26 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇതിൽ രണ്ടു പേർക്ക് പൊള്ളലേറ്റിരുന്നു. ടാങ്കറിന് 183 മീറ്റർ നീളമാണുള്ളത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Coast Guard rescued 26 crew members of MT Genessa oil tanker after fire broke out on it while anchored 15 nautical miles off Deendayal Port Kandla, this evening, 2 members suffered minor burns. Coast Guard to cordon the vessel to avoid oil spillage. (Source:Gujarat Defence PRO) pic.twitter.com/EyAausB8b3
— ANI (@ANI) January 17, 2018