രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 പേർ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിൽ

ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തമിഴ്നാട് തീരത്ത് എത്തിയവരെ അഭയാർഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ധനുഷ്ക്കോടി, രാമേശ്വരം തീരങ്ങളിലായി രണ്ട് ദിവസത്തിനിടെ എത്തിയത് 16 പേരാണ്.

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 10:57 AM IST
  • ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ശ്രീലങ്കയിൽ നിന്നും 2000 അഭയാർത്ഥികളെങ്കിലും ഇന്ത്യൻ തീരത്ത് എത്തിയേക്കും.
  • തമിഴ്വംശജരാണ് അഭയാർഥികൾ എല്ലാവരും.
  • ജാഫ്ന, മാന്നാർ മേഖലയിൽ നിന്നുമാണ് ഇവർ എത്തിയത്.
രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 പേർ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിൽ

ചെന്നൈ: മത്സ്യബന്ധനത്തിന് പോയ 16 പേരെ ശ്രീലങ്കൻ തീരസംരക്ഷണ സേന പിടികൂടി. പുലർച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നുമാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. 

അതേസമയം ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തമിഴ്നാട് തീരത്ത് എത്തിയവരെ അഭയാർഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ധനുഷ്ക്കോടി, രാമേശ്വരം തീരങ്ങളിലായി രണ്ട് ദിവസത്തിനിടെ എത്തിയത് 16 പേരാണ്. ഇതിൽ കുഞ്ഞുങ്ങളും ഉൾപ്പെടും. ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ശ്രീലങ്കയിൽ നിന്നും 2000 അഭയാർത്ഥികളെങ്കിലും ഇന്ത്യൻ തീരത്ത് എത്തിയേക്കും. തമിഴ്വംശജരാണ് അഭയാർഥികൾ എല്ലാവരും. ജാഫ്ന, മാന്നാർ മേഖലയിൽ നിന്നുമാണ് ഇവർ എത്തിയത്. ആദ്യ സംഘത്തിൽ  നാല് മാസം പ്രായമുള്ള കുഞ്ഞടക്കം ഉണ്ടായിരുന്നു.

ആദ്യസംഘത്തെ രാമേശ്വരം ധനുഷ്കോടിക്കടുത്തുനിന്നും രണ്ടാം സംഘത്തെ രാത്രി വൈകി പാമ്പൻ പാലത്തിന് സമീപത്തുനിന്നുമാണ് തീരസംരക്ഷണസേന കണ്ടെത്തിയത്. വലിയ തുക ഈടാക്കിയാണ് ബോട്ടിൽ ഇവരെ ഇന്ത്യൻ തീരത്തേക്ക് കടത്തിയത്. വിശന്നു വലഞ്ഞ നിലയിൽ കാണപ്പെട്ട ഇവരെ പ്രാഥമിക ചികിത്സയും ഭക്ഷണവും നൽകിയ ശേഷം രാമേശ്വരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News