ന്യൂഡൽഹി: ഡൽഹിയിലെ പീരാഗടിലുള്ള ഷൂസ് ഫാക്ടറിയിൽ തീപിടിത്തം. അര്‍ദ്ധരാത്രി 2.30 നാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടാത്. അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. അഗ്നിശമന സേനയുടെ 20 യുണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. തീ ഫാക്ടറിയുടെ ബയ്സ്മെന്റ്റ്, ഫസ്റ്റ് ഫ്ലോര്‍, സെക്കന്റ് ഫ്ലോറിലേയ്ക്കും ആളിപടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
#SpotVisuals Fire which broke out in a shoe factory near Delhi's Peeragarhi under control now. One fireman has been injured pic.twitter.com/9lXHPhGuhA
— ANI (@ANI) February 2, 2018