ന്യൂഡല്‍ഹി: ബ്ലൂലൈനില്‍ വരുന്ന 50 മെട്രോ സ്റ്റേഷനുകളിലും വെള്ളിയാഴ്ച മുതല്‍ സൗജന്യ വൈഫൈ ലഭ്യമാക്കി.
ദ്വാരക സെക്ടര്‍ 21 മുതല്‍ വൈശാലി/നോയ്ഡ സിറ്റി സെന്‍റര്‍ സ്റ്റേഷനുകള്‍ വരെ ഈ സര്‍വീസ് ഉപയോഗിക്കാം. ഇവിടങ്ങളില്‍ വൈഫൈ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന 'Oui DMRC Free Wifi' യില്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്‌താല്‍ ഈ സേവനം ഉപയോഗപ്പെടുത്താം.
സ്റ്റേഷന്‍ പരിസരങ്ങളില്‍ എവിടെ വച്ചും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.
വരുന്ന 6-9 മാസങ്ങള്‍ക്കുള്ളില്‍ ഈ സര്‍വീസ് യെല്ലോലൈനിലും എയര്‍പോര്‍ട്ട് ലൈനിലും കൂടി മുഴുവനായും കൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷ. എയര്‍പോര്‍ട്ട് ലൈനിലെ ആറു സ്റ്റേഷനുകളില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വൈഫൈസര്‍വീസ് കൊണ്ടുവന്നിരുന്നു