ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 15 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് gailonline.com എന്ന ഗെയ്‌ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 47 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ശമ്പളം: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇ-2 ഗ്രേഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയായി ഒരു വർഷത്തെ ട്രെയിനിംഗ് കം പ്രൊബേഷൻ സമയത്ത് 60,000 രൂപ അടിസ്ഥാന ശമ്പളത്തിൽ 60,000 - 1,80,000 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും. അവരുടെ ട്രെയിനിംഗ് കം പ്രൊബേഷൻ പിരീഡ് വിജയകരമായി പൂർത്തിയാക്കിയാൽ, ഇ-2 ഗ്രേഡിൽ 60,000 മുതൽ 1,80,000 രൂപ വരെയുള്ള അതേ ശമ്പള സ്കെയിലിൽ അവർ തുടരാം.
ഗെയിൽ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023: ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ): 20 തസ്തികകൾ
എക്‌സിക്യൂട്ടീവ് ട്രെയിനി (സിവിൽ): 11 തസ്തികകൾ
എക്‌സിക്യൂട്ടീവ് ട്രെയിനി (ഗെയിൽടെൽ ടിസി/ടിഎം): എട്ട് തസ്തികകൾ
എക്‌സിക്യൂട്ടീവ് ട്രെയിനി (ബിഐഎസ്): എട്ട് തസ്തികകൾ
തിരഞ്ഞെടുക്കൽ പ്രക്രിയ: 2023-ൽ കെമിക്കൽ, സിവിൽ, ഗേറ്റ്‌ടെൽ (TC/TM), BIS എന്നീ വിഭാഗങ്ങളിൽ എക്‌സിക്യൂട്ടീവ് ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എഞ്ചിനീയറിംഗിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- 2023 മാർക്ക് (ഗേറ്റ്-2023 മാർക്ക്) അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ഗെയിൽ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023: യോഗ്യത
എക്‌സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ): ഉദ്യോഗാർത്ഥി കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്‌നോളജി/പെട്രോകെമിക്കൽ ടെക്‌നോളജി/കെമിക്കൽ ടെക്‌നോളജി, പോളിമർ സയൻസ്/ കെമിക്കൽ ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി എന്നിവയിൽ എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ 65 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.
എക്‌സിക്യൂട്ടീവ് ട്രെയിനി (സിവിൽ): കുറഞ്ഞത് 65 ശതമാനം മാർക്കോടെ സിവിൽ എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ ബിരുദം നേടിയിരിക്കണം.
എക്‌സിക്യൂട്ടീവ് ട്രെയിനി (ഗെയിൽടെൽ ടിസി/ടിഎം): കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ/ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ & ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം.
എക്‌സിക്യൂട്ടീവ് ട്രെയിനി (ബിഐഎസ്): കുറഞ്ഞത് 65 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജിയിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബാച്ചിലർ ബിരുദവും കുറഞ്ഞത് 65 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും (എംസിഎ) ഉണ്ടായിരിക്കണം.
ഗെയിൽ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം
gailonline.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോമിൽ രജിസ്റ്റർ ചെയ്ത് വിശദാംശങ്ങൾ നൽകുക
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
ഫീസ് സമർപ്പിച്ച് സബ്മിറ്റ് കൊടുക്കുക. ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.