Uma Thomas MLA; ഉമാ തോമസ് സ്വയം ശ്വാസമെടുത്ത് തുടങ്ങി; ആരോഗ്യനിലയിൽ പുരോഗതി

Uma Thomas MLA:  ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ 

Written by - Zee Malayalam News Desk | Last Updated : Jan 1, 2025, 11:34 AM IST
  • ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
  • നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം.
  • വേദനയുണ്ടെന്ന് ഉമാ തോമസ് പറഞ്ഞതായി മെഡിക്കൽ സംഘം വ്യക്തമാക്കി
Uma Thomas MLA; ഉമാ തോമസ് സ്വയം ശ്വാസമെടുത്ത് തുടങ്ങി; ആരോഗ്യനിലയിൽ പുരോഗതി

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. എംഎൽഎ സ്വയം ശ്വാസമെടുത്ത് തുടങ്ങി. ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും  തിരിച്ചറിയുന്നുണ്ടെന്ന് ഡോക്ടേഴ്സ് സംഘം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നത് വരെ വെന്റിലേറ്റർ സഹായം തുടരും. എന്നാൽ ഇടവിട്ടുള്ള വെന്റിലേറ്റർ സഹായമാണ് ഇപ്പോൾ നൽകുന്നത്. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം.

വേദനയുണ്ടെന്ന് ഉമാ തോമസ് പറഞ്ഞതായി മെഡിക്കൽ സംഘം വ്യക്തമാക്കി. തലച്ചോറിന്റെ പരിക്കിൽ മാത്രമാണ് ആശങ്ക. ഇന്നലത്തേതിനെക്കാൽ നില മെച്ചപ്പെട്ടു. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ട വരികയാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമാ തോസ് ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി ഉമാ തോമസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവെന്ന വകുപ്പാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായതെന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. അപകടകരമായാണ് സ്റ്റേജ് നിർമിച്ചതെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

കൂടാതെ വിഐപി സ്റ്റേജിന് അടുത്ത് ആംബുലൻസില്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്ന് സംയുക്ത പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News