ഗോവ: അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ്

തീരദേശത്ത് അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ് സംവിധാനം ആരംഭിച്ച് ഗോവ.

Last Updated : Feb 9, 2018, 10:51 AM IST
ഗോവ: അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ്

പനാജി: തീരദേശത്ത് അടിയന്തര വൈദ്യസഹായത്തിന് ബൈക്ക് ആംബുലന്‍സ് സംവിധാനം ആരംഭിച്ച് ഗോവ.

അടിയന്തര വൈദ്യസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രി വിശ്വജിത് റാണയുടെ നേത്യത്വത്തില്‍ ആരംഭിച്ച പദ്ധതി മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ ഉത്ഘാടനം ചെയ്തു. പെട്ടെന്നുള്ള വൈദ്യസഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇപ്പോള്‍ പദ്ധതിയില്‍ 20 മോട്ടോര്‍ ബൈക്കുകളാണ് ഉള്ളത്. ഇത്തരം ബൈക്കുകളില്‍ അടിയന്തിര വൈദ്യസഹായത്തിനാവശ്യമായ ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമൂള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ബൈക്ക് ആംബുലന്‍സ് സംവിധാനം ആരംഭിച്ചതിന്‍റെ മുഖ്യ പ്രയോജനമെന്നു പറയുന്നത് ഇരുചക്ര വാഹനങ്ങള്‍ ട്രാഫിക്കില്‍ കുടുങ്ങാനുള്ള സാധ്യതകള്‍ കൂറവാണ് എന്നതാണ്. 
ബൈക്ക് ആംബുലന്‍സിനെ പിന്തുടര്‍ന്ന് അത്യാവശ്യ സഹായം നല്കാന്‍ ഫോര്‍ വീലര്‍ വാഹനങ്ങള്‍ ഇവയെ പിന്‍തുടരുമെന്നും മന്ത്രി അറിയിച്ചു. 

ഈ വര്‍ഷം തന്നെ 100 ബൈക്ക് ആംബുലന്‍സുകള്‍ നിരത്തിലിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സീവ് പ്രോഗ്രാമില്‍ സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കുന്നു.

 

 

 

 

 

Trending News