ഗോദ്ര സംഭവം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഗുജറാത്ത് ഹൈക്കോടതി

ഗോദ്രയില്‍ തീവണ്ടി കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഗുജറാത്ത് ഹൈക്കോടതി.

Last Updated : Oct 9, 2017, 12:23 PM IST
ഗോദ്ര സംഭവം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗര്‍: ഗോദ്രയില്‍ തീവണ്ടി കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഗുജറാത്ത് ഹൈക്കോടതി.

2011 മാർച്ച് 1 നാണ് 11 പ്രതികൾക്കെതിരെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി പി.ആർ. പട്ടേലായിരുന്നു ശിക്ഷ വിധിച്ചത്. ഒപ്പം ഇരുപത് പ്രതികൾക്ക് ജീവപര്യന്തം തടവിനും വിധിച്ചു. 2011 ഫെബ്രുവരി 22 - ന് കോടതി, പ്രതികളായ 31 പേർ കുറ്റക്കാരെന്ന നിഗമനത്തിലെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്.

ബിലാൽ ഇസ്മയിൽ അബ്ദുൾ മജീദ് സുജേല എന്ന ബിലാൽ ഹാജി ,അബ്ദുൾ റസാക്ക് മുഹമ്മദ് കുർകർ, രംജാനി ബിൻയാമിൻ ബെഹ്‌റ, ഹസ്സൻ അഹമ്മദ് ചർഖ എന്ന ലാലു ,ജാബിർ ബിൻയാമിൻ ബെഹ്‌റ, മെഹ്ബൂബ് ഖാലിദ് ഛന്ദ, സലീം എന്ന സൽമാൻ യൂസഫ് സത്താർ സർദ, സിറാജ് മുഹമ്മദ് അബ്ദുൾ മേധ എന്ന ബാല,ഇർഫൻ മുഹമ്മദ് ഹനിഫാബ്ദുൾ ഗനി പടല്യ, ഇർഫൻ അബ്ദുൾ മജിദ് ഗഞ്ചി കലന്ദർ എന്ന ഇർഫൻ ബൊപ്പൊ,മെബ്ബൂബ് അഹമ്മദ് യൂസഫ് ഹസ്സൻ എന്ന ലതികൊ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.

2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസ്സ് രാവിലെ എട്ടര മണിക്ക് ഗോദ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ്‌ ഗോദ്ര തീവണ്ടി കത്തിക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. തീവണ്ടിയിലെ എസ്.6 കോച്ച് അക്രമിക‌ൾ കത്തിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും 223 പേരെ കാണാതാകാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത്. 

Trending News