കരുതലോടെ കേന്ദ്രസര്‍ക്കാര്‍;വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും!

കൊറോണ വൈറസ്‌ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികളെ ചൈന ലക്ഷ്യമിട്ടതോടെയാണ് വാണിജ്യ മന്ത്രാലയത്തിന്‍റെ നീക്കം 

Last Updated : Apr 18, 2020, 10:31 PM IST
കരുതലോടെ കേന്ദ്രസര്‍ക്കാര്‍;വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികളെ ചൈന ലക്ഷ്യമിട്ടതോടെയാണ് വാണിജ്യ മന്ത്രാലയത്തിന്‍റെ നീക്കം 
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് സർക്കാർ വഴി മാത്രമേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്നാണ് പുതിയ തീരുമാനം.
മഹാമാരിയെ തുടര്‍ന്നുണ്ടായ  പ്രതിസന്ധിയിൽ  ബുദ്ധിമുട്ടിലായ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ചൈന വാങ്ങി കൂട്ടുന്നു 
എന്ന ആരോപണത്തെ തുടർന്നാണ് വിദേശ നിക്ഷേപത്തിൽ മാറ്റം വരുത്താൻ വാണിജ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യയുമായുള്ള അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള നയത്തിലാണ് മാറ്റങ്ങൾ വരുത്തുന്നത്.നിലവില്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് പല കമ്പനികളും 
പ്രതിസന്ധിയിലാണ്.ഈ സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ നടപടി.
ഇത്തരം രാജ്യങ്ങൾക്ക് സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്നാണ് വാണിജ്യ മന്ത്രാലയം ഉത്തരവിൽ പറയുന്നത്.
ഇന്ത്യയിൽ സർക്കാർ വഴി ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന കാര്യംഇത്രയും കാലം ചൈനക്ക് ബാധകമായിരുന്നില്ല.

Also Read:കോവിഡ് 19 ലോക്ക് ഡൌണ്‍;സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി!

കോവിഡിന്‍റെ കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി യുടെ ഒഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 
വാങ്ങിയതാണ് സർക്കാർ നയത്തിൽ ഇപ്പോൾ മാറ്റം വരുതതാൻ 
കാരണമായത് എന്നാണ് വിവരം. പ്രതിസന്ധിയുടെ അവസരം മുതലെടുത്ത് ഓഹരി വാങ്ങി കൂടലുകളും ടേക്കോവറുകളും
നടക്കാതിരിക്കാൻ വേണ്ടിയാണ് പുതിയ നടപടി എന്നാണ് വാണിജ്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

Trending News