കോവിഡ് 19 ലോക്ക് ഡൌണ്‍;സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി!

കോവിഡ് 19 ലോക്ക് ഡൌണ്‍ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുന്നു.

Last Updated : Apr 18, 2020, 09:44 PM IST
കോവിഡ് 19 ലോക്ക് ഡൌണ്‍;സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി!

ന്യൂഡല്‍ഹി:കോവിഡ് 19 ലോക്ക് ഡൌണ്‍ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുന്നു.

സംസ്ഥാനങ്ങളെയേയും കേന്ദ്ര സർക്കാർ വകുപ്പുകുളേയും ഏകോപിപ്പിക്കാൻ 24x7 കൺട്രോൾ റൂം തുടങ്ങും.
നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.
പ്രത്യേക കോവിഡ് ബഡ്ജറ്റും ധനകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ് എന്നാണ് സൂചന.
കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനായാണ് പ്രത്യേക കോവിഡ് ബഡ്ജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.. 
പൊതു ബജറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൊവിഡ് പ്രതിരോധത്തിന് തടസമാകരുതെന്ന് കണ്ടാണ് കേന്ദ്ര സർക്കാർ ഇങ്ങെനെയൊരുആലോചന നടത്തുന്നത്.
ഇത് സംബന്ധിച്ച് തീരുമാനം ഉടനെ കൈക്കൊള്ളുമെന്നാണ് വിവരം.

പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ  മന്ത്രിതല സമിതി യോഗംചേര്‍ന്നിരുന്നു.
യോഗത്തിൽ പ്രത്യേക കോവിഡ് ബഡ്ജറ്റും ചര്‍ച്ചയായി.ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.
സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും എല്ലാ ദിവസവും 
പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകൾ ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂമുകളെ കേന്ദ്രസര്‍ക്കാരിന്റെ  വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കും.
ഇതിന്‍റെ പ്രവർത്തനങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.അവശ്യ വസ്തുക്കളുടെ ലഭ്യത അടക്കമുള്ള കാര്യങ്ങള്‍ അമിത് ഷാ ആരാഞ്ഞു.
സംസ്ഥാനങ്ങളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്ന ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.

Trending News