പൊതുമേഖലാ ബാങ്ക് ലയനത്തിന് മുന്നോടിയായി ക​മ്മി​റ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ല​യ​ന​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇ​തി​നാ​യി കേന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെയ്റ്റ്ലി ചെ​യ​ർ​മാ​നാ​യി ക​മ്മി​റ്റി​യെ രൂപീകരിച്ചു. റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ, പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രാ​ണ് മറ്റ് അം​ഗ​ങ്ങ​ൾ.

Last Updated : Oct 31, 2017, 01:09 PM IST
പൊതുമേഖലാ ബാങ്ക് ലയനത്തിന് മുന്നോടിയായി ക​മ്മി​റ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ല​യ​ന​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇ​തി​നാ​യി കേന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെയ്റ്റ്ലി ചെ​യ​ർ​മാ​നാ​യി ക​മ്മി​റ്റി​യെ രൂപീകരിച്ചു. റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ, പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രാ​ണ് മറ്റ് അം​ഗ​ങ്ങ​ൾ.

ഇ​ന്ന​ലെ ക​മ്മി​റ്റി രൂ​പീ​ക​ര​ണം ധ​ന​കാ​ര്യ സേ​വ​ന സെ​ക്ര​ട്ട​റി രാ​ജീ​വ്കു​മാ​റാണ് ട്വീ​റ്റ് ചെ​യ്ത​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ സം​യോ​ജ​ന​ത്തി​നു ബ​ദ​ൽ സം​വി​ധാ​നം എ​ന്നാ​ണ് ഈ മ​ന്ത്രി​ത​ല സ​മി​തി​യെ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. കൂടാതെ ഗവ​ൺ​മെ​ന്‍റ് പ​റ​ഞ്ഞ​ത് ചെ​യ്യാ​ൻ​ പോ​കു​ന്നു എഎന്നും അദ്ദേഹം പറഞ്ഞു. 

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 2.11 ല​ക്ഷം കോ​ടി രൂ​പ മൂ​ല​ധ​ന​മാ​യി ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച അ​വ​സ​ര​ത്തി​ൽ ബാ​ങ്ക് മേ​ഖ​ല​യി​ൽ പ​രി​ഷ്കാ​രം വ​രു​മെ​ന്നു ജെയ്റ്റ്ലി പ​റ​ഞ്ഞി​രു​ന്നു. 

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ലി​യ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ളാ​ണു ജെയ്റ്റ്ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. വി​വി​ധ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സം​യോ​ജി​പ്പി​ച്ച് ആ​റോ ഏ​ഴോ വ​ലി​യ ബാ​ങ്കു​ക​ൾ ആ​ക്കു​ക​യാ​ണ് ഗ​വ​ൺ​മെ​ന്‍റ് ല​ക്ഷ്യം. നേ​ര​ത്തേ വി​വി​ധ അ​സോ​സി​യേ​റ്റ് ബാ​ങ്കു​ക​ളെ​യും ഭാ​ര​തീ​യ മ​ഹി​ളാ ബാ​ങ്കി​നെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​പ്പി​ച്ചി​രു​ന്നു.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, ക​ന​റ ബാ​ങ്ക്, യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ എ​ന്നി​വ​യി​ലേ​ക്കു മ​റ്റു ബാ​ങ്കു​ക​ളെ ല​യി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. നിലവില്‍ 21 പൊതുമേഖലാ ബാങ്കുകളാണുള്ളത്. 

 

 

Trending News