പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ ധനകാര്യവകുപ്പിനോട് ശിപാര്‍ശ ചെയ്യും; ധർമേന്ദ്ര പ്രദാൻ

ഉപഭോക്താക്കളുടെ താല്പര്യ പ്രകാരം പെട്രോളിയം ഉത്പന്നങ്ങൾ ചരക്ക് സേവന നികുതി (ജി.എസ്.ടി)യില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രദാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു.

Last Updated : Sep 17, 2017, 08:26 PM IST
പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയില്‍  കൊണ്ടുവരാന്‍ ധനകാര്യവകുപ്പിനോട് ശിപാര്‍ശ ചെയ്യും;  ധർമേന്ദ്ര പ്രദാൻ

ഹൈദരാബാദ്: ഉപഭോക്താക്കളുടെ താല്പര്യ പ്രകാരം പെട്രോളിയം ഉത്പന്നങ്ങൾ ചരക്ക് സേവന നികുതി (ജി.എസ്.ടി)യില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രദാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു.

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇതിനായി ഒരു 'യൂണിഫോം ടാക്സ് സംവിധാനം' ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"ഇത് പെട്രോളിയം മന്ത്രാലയത്തിന്‍റെ നിർദ്ദേശമാണെന്നും, എല്ലാ സംസ്ഥാനങ്ങൾക്കും ധനകാര്യ മന്ത്രാലയത്തിനും (ജിഎസ്ടിയുടെ കീഴിൽ പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ) ഇത് സംബന്ധിച്ച് നിവേദനം നല്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Trending News