പ്രതിമാസ പാചക വാതക വില വര്‍ധന നിര്‍ത്തലാക്കാന്‍ നീക്കം

പാചകവാതക സിലിണ്ടറുകള്‍ക്ക് പ്രതിമാസം വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 17 മാസം തുടര്‍ച്ചയായി വിലവര്‍ധന നടപ്പാക്കിയിരുന്നെങ്കിലും നവംബറിന് ശേഷം ഓയില്‍ കമ്പനികള്‍ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നില്ല. 

Last Updated : Dec 28, 2017, 04:48 PM IST
പ്രതിമാസ പാചക വാതക വില വര്‍ധന നിര്‍ത്തലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ക്ക് പ്രതിമാസം വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 17 മാസം തുടര്‍ച്ചയായി വിലവര്‍ധന നടപ്പാക്കിയിരുന്നെങ്കിലും നവംബറിന് ശേഷം ഓയില്‍ കമ്പനികള്‍ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നില്ല. 

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് വില വര്‍ധന താല്‍ക്കാലികമായി നിറുത്തി വച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രതിമാസ വിലവര്‍ധന നിറുത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 

2018 മാര്‍ച്ച് മാസത്തോടെ പാചകവാതകത്തിനുള്ള സബ്സിഡി പൂര്‍ണമായി നിറുത്തലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് മൂലം എല്‍.പി.ജി സിലിണ്ടറുകളുടെ വില 76.51 രൂപയോളമാണ് വര്‍ധിച്ചത്. 2016 ജൂണില്‍ 419.18 ആയിരുന്ന എല്‍.പി.ജി സിലിണ്ടറിന്‍റെ വില. 

Trending News