ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ (Srinagar) സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ (Terror Attack) ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Jammu and Kashmir: Several injured including police personnel in a grenade attack at Amira Kadal market, Srinagar. All the injured have been shifted to hospital: Police pic.twitter.com/mfhDhlKD2v
— ANI (@ANI) March 6, 2022
Also Read: Breaking News : അമൃത്സറിൽ BSF ക്യാമ്പിൽ വെടിവെപ്പ്; 5 സൈനികർ കൊല്ലപ്പെട്ടു
നഗരമദ്ധ്യത്തിലെ ലാൽ ചൗക്കിന് സമീപത്തുള്ള അമീറ കാദൽ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരരെ പിടികൂടാൻ സൈനിക നടപടി ആരംഭിക്കുകയും ചെയ്തു.
Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ
ഇന്ന് ഞായറാഴ്ചയും അവധി ദിനവുമായതിനാൽ മാർക്കറ്റിൽ നല്ല തിരക്കായിരുന്നു. വൈകുന്നേരമായിരുന്നു ഭീകരാക്രമണം നടന്നത്. ടൂറിസ്റ്റുകളടക്കം നിരവധി പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാർക്കറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷ സൈനികരെ ലക്ഷ്യം വച്ചായിരുന്നു ഗ്രനേഡ് ആക്രമണം. സംഭവ സ്ഥലം സുക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സംഭവം നടന്നയുടൻ ഭീകരർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.