Article 370 റദ്ദാക്കിയ ജമ്മു കശ്മീരിൽ വികസനത്തിന്‍റെ വൻ കുതിപ്പ് !

രാജ്യത്തെ ഏറെ അമ്പരപ്പിച്ച രാഷ്ട്രീയ നീക്കങ്ങളിൽ  ഒന്നായിരുന്നു അനുച്ഛേദം 370 റദ്ദാക്കല്‍ (Abrogation of Article 370).  നടപടിയെ അനുകൂലിക്കാനും എതിര്‍ക്കാനും ആളുകളുണ്ടായി എന്നത് എടുത്ത് പറയണം. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 03:34 PM IST
  • രാജ്യത്തെ ഏറെ അമ്പരപ്പിച്ച രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായിരുന്നു അനുച്ഛേദം 370 റദ്ദാക്കല്‍ (Abrogation of Article 370).
  • രാഷ്ട്രീയ വിവാദങ്ങൾ മാറ്റി നിർത്തിയാൽ അനുച്ഛേദം 370 (Article 370) റദ്ദാക്കിയത് മൂലം വികസന രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ അനവധിയാണ്.
  • റോഡ്, റെയിൽ, വൈദ്യുതി, ആരോഗ്യം, ടൂറിസം, കൃഷി, ഹോർട്ടികൾച്ചർ, നൈപുണ്യ വികസനം തുടങ്ങി സമസ്ത മേഖലകളിലും വലിയ പുരോഗതിയാണ് ഈ കുറഞ്ഞ കാലയളവില്‍നുള്ളില്‍ ദൃശ്യമായത്.
Article 370 റദ്ദാക്കിയ  ജമ്മു കശ്മീരിൽ വികസനത്തിന്‍റെ വൻ കുതിപ്പ് !

New Delhi: രാജ്യത്തെ ഏറെ അമ്പരപ്പിച്ച രാഷ്ട്രീയ നീക്കങ്ങളിൽ  ഒന്നായിരുന്നു അനുച്ഛേദം 370 റദ്ദാക്കല്‍ (Abrogation of Article 370).  നടപടിയെ അനുകൂലിക്കാനും എതിര്‍ക്കാനും ആളുകളുണ്ടായി എന്നത് എടുത്ത് പറയണം. 

എന്നാല്‍,  രാഷ്ട്രീയ വിവാദങ്ങൾ മാറ്റി നിർത്തിയാൽ  അനുച്ഛേദം 370  (Article 370) റദ്ദാക്കിയത് മൂലം വികസന രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ അനവധിയാണ്.  റോഡ്, റെയിൽ, വൈദ്യുതി, ആരോഗ്യം,  ടൂറിസം, കൃഷി, ഹോർട്ടികൾച്ചർ, നൈപുണ്യ വികസനം തുടങ്ങി സമസ്ത മേഖലകളിലും  വലിയ പുരോഗതിയാണ് ഈ കുറഞ്ഞ കാലയളവില്‍നുള്ളില്‍  ദൃശ്യമായത്. 

റോഡ് വികസനത്തില്‍ വലിയ മുന്നേറ്റം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടായി എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.  ജമ്മു ബൈപാസ്, ജമ്മു-ഉധംപൂർ സെക്ഷൻ, ചനിനി - നാശാരി തുരങ്കം, ലഖൻപൂർ-ഹിരാനഗർ, ഹിരാനഗർ-വിജയ്പൂർ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഉദംപൂർ-റമ്പാൻ, റമ്പാൻ-ബനിഹാൽ, ബനിഹാൽ-ശ്രീനഗർ, കാസിഗണ്ട്-ബനിഹാൽ തുരങ്കപാത പദ്ധതിക്ക് ചുറ്റുമുള്ള റിംഗ് റോഡ് നിർമ്മാണം  അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 

പദ്ധതിയുടെ ആകെ ചിലവ് 8000 കോടി രൂപയാണ്. 21,653 കോടി രൂപ മുതല്‍മുടക്കുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് 2023 ഓടെ പൂർത്തീകരിക്കും വിധമാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. 
ജമ്മു-അഖ്നൂർ റോഡ്, ചേനാനി-സുധമഹദേവ് റോഡ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.  ജമ്മു റിംഗ് റോഡിന്‍റെ  30 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. 

2022 ഡിസംബറോടെ കശ്മീരിലെ സ്ഥലങ്ങൾ ട്രെയിൻ വഴി ബന്ധിപ്പിക്കും.  ഉദ്മാപൂർ-കത്ര (25 കിലോമീറ്റർ) ഭാഗം, ബനിഹാൽ-ക്വാസിഗണ്ട് (18 കിലോമീറ്റർ) ഭാഗം, ക്വാസിഗണ്ട്-ബാരാമുള്ള (118 കിലോമീറ്റർ) ഭാഗം എന്നിവ ഇതിനകം കമ്മീഷൻ ചെയ്തു. കൂടാതെ മെട്രോ റെയിൽ ശ്രീനഗറിലേക്കും ജമ്മുവിലേക്കുമുള്ള പാതയിലാണ്.
 ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലവും ചേനാബ് നദിയിൽ ഉടൻ പൂർത്തിയാകും. ഇങ്ങനെ ഗതാഗത രംഗത്ത് വൻ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. 

ജമ്മു-കശ്മീരിലെ ആരോഗ്യ പരിരക്ഷാ രംഗത്തും ഇക്കാലയളവില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. AIIMS പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്, 2023ഓടെ ജമ്മുവിലും, 2025ഓടെ മറ്റൊന്ന് കശ്മീരിലും പൂർത്തീകരിക്കും.  ആരോഗ്യമേഖലയില്‍ കോർപ്പറേറ്റുകളായ അപ്പോളോ, മേദാന്ത, ഹിന്ദുജാസ് തുടങ്ങിയവരും നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് ആരോഗ്യമേഖലയില്‍ നീക്കിവച്ചത് 350 കോടി രൂപയായിരുന്നെങ്കില്‍ ഈ വർഷം അത് 1268 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. 

ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ  DRDO വികസിപ്പിച്ച 500 കിടക്കകളുള്ള രണ്ട് കോവിഡ് ആശുപത്രികൾ  രോഗപ്രതിരോധ രംഗത്ത് സജീവമാണ്. Covid -19 മൂന്നാം തരംഗ സാധ്യത മുന്‍നിർത്തി ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങളിൽ 30 പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു വരുന്നു.

എയിംസ്, ഐഐടി, ഐഐഎം തുടങ്ങിയ പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതോടെ, ഈ മൂന്ന് ലോകോത്തര സ്ഥാപനങ്ങളും ഒരുമിച്ചുള്ള രാജ്യത്തെ ഏക പ്രദേശമായി  ജമ്മു കശ്മീര്‍ മാറിക്കഴിഞ്ഞു.  കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏഴ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. അതിൽ നാലെണ്ണം ഇതിനകം തന്നെ പ്രവർത്തനം തുടങ്ങി.  മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ 500 ൽ നിന്ന് 955 ആയും 50 പുതിയ കോളേജുകളിലെ റെഗുലർ ഡിഗ്രി കോളേജുകളിൽ 25000 സീറ്റുകളായും ഉയർത്തി.  കൂടാതെ കത്വയിലും ഹൻഡ്‌വാരയിലും ബയോടെക്നോളജിക്കായി രണ്ട് ഐടി പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

പുതിയ വ്യവസായ നയം പ്രകാരം  പുറംനാട്ടുകാര്‍ക്ക് ഭൂമി 90 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാൻ കഴിയും. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സ്വീകരിച്ച പ്രധാന നടപടികളിലൊന്നാണ് ഇത്. 40 ലധികം കമ്പനികൾ ജമ്മു കശ്മീരിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി  കണക്കുകൾ വ്യക്തമാക്കുന്നു. നിക്ഷേപ സാധ്യത ഏകദേശം  15000 കോടി രൂപയാണ്.  

റിന്യൂവൽ എനർജി, ഹോസ്പിറ്റാലിറ്റി, പ്രതിരോധം, ടൂറിസം, നൈപുണ്യം, വിദ്യാഭ്യാസം, ഐടി, ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ തങ്ങളുടെ യൂണിറ്റുകൾ ജമ്മു കശ്മീരിൽ സ്ഥാപിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. വികസനത്തിന്‍റെയും സാമ്പത്തിക വിഭവങ്ങളുടെയും കാര്യത്തിൽ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങൾ  നിക്ഷേപത്തിനായി ഒപ്പുവെച്ചു. 

ജമ്മു കശ്മീരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് 6,000 ഏക്കർ സർക്കാർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.  ജമ്മു കശ്മീർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനും വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്.

 

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സർക്കാർ കണക്കനുസരിച്ച് 2019-20 ൽ അധ്യാപകർക്കായി 27000 പുതിയ തസ്തികകളും 2020-21ൽ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു.   ഗ്രാമതലത്തിൽ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 2000 അക്കൗണ്ടന്റുമാരെ നിയമിച്ചു. ജമ്മു കശ്മീർ സർക്കാരിന്‍റെ  ഒരു അപൂർവ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 10,000 ഒഴിവുകൾ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയർ തസ്തികകളായ ഡോക്ടർമാർ, മൃഗഡോക്ടർമാർ, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു.

 

ഊര്‍ജ്ജോത്പാദന മേഖലയിലും കാതലായ മാറ്റങ്ങള്‍ ജമ്മു കശ്മീരില്‍ കാണാം. കഴിഞ്ഞ ആറ് വർഷമായി മുടങ്ങിക്കിടന്ന ജമ്മു കശ്മീരിലെ 850മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത  (5282 കോടി രൂപ) പ്രവൃത്തി പുനരുജ്ജീവിപ്പിച്ചു.  കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ സ്ഥിതിചെയ്യുന്ന  പദ്ധതിയാണ് ഇത്. ജമ്മു കശ്മീരിലെ 17 ജില്ലകളിൽ 12,972.12 കോടി രൂപ ചെലവിൽ ആകെ 270 പ്രോജക്ടുകൾ നടപ്പിലാക്കുന്നുണ്ട്. ഓരോ പദ്ധതിക്കും ശരാശരി 48.04 കോടി രൂപയാണ് ചിലവ്. ഇതിനൊപ്പം അഞ്ച് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന  ഷാപ്പൂർ-കാൻഡി, വൈദ്യുതി-ജലസേചന പദ്ധതിയുടെ പ്രവർത്തനങ്ങളും ആരംഭിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ മിക്ക പദ്ധതികളും പൂർത്തീകരിക്കും.

അതായത് അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ വികസന രംഗത്ത് പുത്തനുണര്‍വ്വിനാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിക്കുന്നത്.

 

 

 

Trending News