Gujarat Congress: രാമനെ അധിക്ഷേപിച്ചു...! ​ഗുജറാത്തിലെ കോൺ്രസ് എംഎൽഎ അർജുൻ മോധവാഡിയ പാർട്ടി വിട്ടു

Gujarat Congress: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺ​​ഗ്രസ് ബഹിഷ്കരിച്ചതിലൂടെ അത് രാമനെ അധിക്ഷേപിച്ചതിന് തുല്ല്യമാണെന്നും, ഇന്ത്യയിലെ ഒരു വിഭാ​ഗം ആളുകളുടെ മനോവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും അർജുൻ ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 12:02 PM IST
  • ശ്രീരാമൻ ഹിന്ദുക്കൾ പൂജിക്കുന്ന വെറുമൊരു ദൈവമല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ അടിയുറച്ച വിശ്വാസങ്ങളുടെ പ്രതീകമാണ് ശ്രീരാമനെന്നും അർജുന് പറഞ്ഞു.
  • പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേയ്ക്ക് സമർപ്പിച്ച രാജിക്കത്തിൽ അർജുൻ മോധവാഡിയ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Gujarat Congress: രാമനെ അധിക്ഷേപിച്ചു...! ​ഗുജറാത്തിലെ കോൺ്രസ് എംഎൽഎ അർജുൻ മോധവാഡിയ പാർട്ടി വിട്ടു

ന്യൂഡൽഹി: ലോക്സഭാ ഇലക്ഷൻ അടുക്കുമ്പോൾ ​ഗുജറാത്ത് കോൺ​ഗ്രസിലും ഭിന്നത രൂക്ഷമാവുകയാണ്. ​ഗുജറാത്തിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ അർജുൻ മോധവാഡിയ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് പാർട്ടിവിട്ടിരിക്കുകയാണ്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺ​​ഗ്രസ് ബഹിഷ്കരിച്ചതിലൂടെ അത് രാമനെ അധിക്ഷേപിച്ചതിന് തുല്ല്യമാണെന്നും, ഇന്ത്യയിലെ ഒരു വിഭാ​ഗം ആളുകളുടെ മനോവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും അർജുൻ ആരോപിച്ചു. 

ശ്രീരാമൻ ഹിന്ദുക്കൾ പൂജിക്കുന്ന വെറുമൊരു ദൈവമല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ അടിയുറച്ച വിശ്വാസങ്ങളുടെ പ്രതീകമാണ് ശ്രീരാമനെന്നും അർജുന് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടു നിന്നതിലൂടെ വിശ്വാസികളുടെ മനോവികാരത്തെ സംരക്ഷിക്കുന്നതിൽ കോൺ​ഗ്രസ്സ് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ALSO READ: ആം ആദ്മി പർട്ടിയ്ക്ക് ഓഫീസ് നഷ്ടമാവും!! സുപ്രീംകോടതി ഉത്തരവിന് കാരണമിതാണ്

പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേയ്ക്ക് സമർപ്പിച്ച രാജിക്കത്തിൽ  അർജുൻ മോധവാഡിയ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ജില്ലയായ പോർബന്തറിലെ ജനങ്ങളോടും നീതി പുലർത്താൻ സാധിക്കുന്നില്ലെന്നും അതിനാൽ 40 വർഷമായുള്ള തന്റെ കോൺ​ഗ്രസ് ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണെന്നും അർജുൻ കത്തിൽ കൂട്ടിച്ചേർത്തു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News