Chandigarh Municipal Corporation: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ വീണ്ടും ബിജെപിയുടെ വിജയ തിളക്കം, തിങ്കളാഴ്ച നടന്ന സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള റീപോളിംഗിൽ ഭാരതീയ ജനതാ പാർട്ടിയുടെ (BJP) കുൽജീത് സിംഗ് സന്ധു വിജയിച്ചു.
Also Read: Flipkart UPI: പേടിഎം പ്രതിസന്ധി മുതലെടുക്കാൻ ഫ്ലിപ്പ്കാർട്ട്!! യുപിഐ സേവനം ആരംഭിച്ചു
ബിജെപിയുടെ കുൽജീത് സിംഗ് സന്ധു 19 വോട്ടുകൾ നേടിയപ്പോള്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുർപ്രീത് ഗാബിയ 16 വോട്ടുകൾ നേടി. ഒരു വോട്ട് അസാധുവായി മാറി. പുതുതായി പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി മേയറാണ് ഫലപ്രഖ്യാപനം നടത്തിയത്.
Also Read: Rameshwaram Cafe Blast: രാമേശ്വരം കഫേ സ്‌ഫോടനം, അന്വേഷണം എൻഐഎയ്ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം
35 അംഗ മുനിസിപ്പൽ ഹൗസിൽ, ബിജെപിയ്ക്ക് നിലവിൽ 17 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 14 സീറ്റാണ്. ഇതിനിടെ 3 ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗബലം 14 ല്‍ നിന്ന് 17 ആയി വര്‍ദ്ധിച്ചു. നിലവിൽ ആം ആദ്മി പാര്‍ട്ടിയ്ക്ക് 10 സീറ്റും കോൺഗ്രസിന് 7 സീറ്റും ശിരോമണി അകാലിദളിന് ഒരു സീറ്റുമാണുള്ളത്.
ജനുവരി 30-ന് നടന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കള്ളക്കളി നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബാലറ്റുകള്‍ അസാധുവാക്കി പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ഇരു കക്ഷികളും ആരോപിച്ചത്. തുടര്‍ന്ന് സംഭവങ്ങളുടെ CCTV ദൃശ്യങ്ങള്‍ വീക്ഷിച്ച സുപ്രീംകോടതി ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും മുന്‍പ് പ്രഖ്യാപിച്ചു ഫലം റദ്ദാക്കുകയും ചെയ്തു. എഎപി-കോൺഗ്രസ് സഖ്യത്തിന്‍റെ സ്ഥാനാർഥിയായ കുൽദീപ് കുമാറിനെ സുപ്രീം കോടതി മേയറായി പ്രഖ്യാപിച്ചു.
ഫെബ്രുവരി 20നാണ് സുപ്രീം കോടതി ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. അടുത്തിടെ ചണ്ഡിഗഡ് മേയറായി ചുമതലയേറ്റ എഎപി കൗൺസിലർ കുൽദീപ് കുമാറാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ നടത്തുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









