ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ കോടതി ഇന്ന്‍ വിധി പ്രഖ്യാപിക്കും

ഗുജറാത്ത്​ കലാപങ്ങള്‍ക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ ഇന്ന്​ വിധിപ്രഖ്യാപനം  ഉണ്ടായേക്കും.  മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍  കൊല്ലപ്പെട്ടത്. പ്രത്യേക എസ്.ഐ.ടി കോടതിയില്‍ പി .ബി ദേശായിയാണ് വിധി പുറപ്പെടുവിക്കുക. കേസിന്റെ   വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് തന്നെ പൂര്‍ത്തിയായിരുന്നു.  ഗുജറാത്ത് കലാപങ്ങള്‍ക്കിടെ നടന്ന  ഒമ്പതു കേസുകളില്‍ ഒന്നാണ്​ 

Last Updated : Jun 2, 2016, 09:48 AM IST
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ കോടതി ഇന്ന്‍ വിധി പ്രഖ്യാപിക്കും

അഹ്​മദാബാദ്: ഗുജറാത്ത്​ കലാപങ്ങള്‍ക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ ഇന്ന്​ വിധിപ്രഖ്യാപനം  ഉണ്ടായേക്കും.  മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍  കൊല്ലപ്പെട്ടത്. പ്രത്യേക എസ്.ഐ.ടി കോടതിയില്‍ പി .ബി ദേശായിയാണ് വിധി പുറപ്പെടുവിക്കുക. കേസിന്റെ   വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് തന്നെ പൂര്‍ത്തിയായിരുന്നു.  ഗുജറാത്ത് കലാപങ്ങള്‍ക്കിടെ നടന്ന  ഒമ്പതു കേസുകളില്‍ ഒന്നാണ്​ 

ഗുൽബർഗ കൂട്ടക്കൊല കേസില്‍ ബിജെപി കോർപറേഷൻ കൗൺസിലറായ ബിപിൻ പട്ടേല്‍ അടക്കം 66 പേര്‍ കുറ്റാരോപിതരാണ്. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ആസൂത്രിതമായി നടത്തിയതാണ് ഈ കൂട്ടക്കൊലയെന്ന് ഇരകളുടെ അഭിഭാഷകന്‍ വിചാരണക്കിടെ വാദിച്ചിരുന്നു..സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അന്വേഷിച്ച കേസിലെ വിധി മേയ് 31നകം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.  

ഗുജറാത്ത് കലാപങ്ങള്‍ക്കിടെയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ്​ ഗുൽബർഗ സൊസൈറ്റിയിൽ നടന്നത്​. 29 ബംഗ്ലാവുകളും 10 അപാര്‍ട്ട്മെനൻറുകളുമടങ്ങുന്ന ഗുൽബർഗ ​ഹൗസിങ്​ സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്​ലിംകളാണ്​ താമസിച്ചിരുന്നത്​. ഗോധ്ര തീവെപ്പിന്​ പിന്നാലെ 2002 ഫെബ്രുവരി 28  നാണ്​ 20,000ത്തോളം വരുന്ന ആൾക്കൂട്ടം ഗുൽബർഗ സൊസൈറ്റിയിലെ വീടുകൾ ആക്രമിച്ച്​​ കൂട്ടക്കൊല നടത്തിയത്​. മുന്‍ കോണ്‍ഗ്രസ് എം.പിയായരുന്ന ഇഹ്സാന്‍ ജാഫരി അക്രമികളിൽ നിന്ന്​ രക്ഷതേടി രാഷ്​ട്രീയ നേതാക്കളെയും ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല.

കേസില്‍ കുറ്റാരോപിതരായ നാരായന്‍ താങ്ക് ,ബാബു രാത്തോഡ് എന്നിവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍കോ അനാലിസിസ് ,ബ്രെയിന്‍ മാപ്പിംഗ് തുടങ്ങിയവക്ക് വിധേയമാക്കണം എന്ന്‍ കാണിച്ച് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിധി പറയാനിരിക്കെ ഇനിയതിന്റെ ആവശ്യം ഇല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളിയിരുന്നു ഗുജറാത്ത്​ വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കുരുതി നടന്ന നരോദ പാട്യയിൽ 126 പേരാണ്​ കൊല്ലപ്പെട്ടത്​. ഈ കേസിൽ മുൻ മന്ത്രി മായാ കോട്നാനി അടക്കം 32 പേരെ ശിക്ഷിച്ചുകൊണ്ട്​  2012 ആഗസ്റ്റിൽ ​കോടതി വിധി പ്രഖ്യാപിച്ചിരുന്നു.

Trending News