ഗുരുഗ്രാം: സ്‌കൂൾ ശുചിമുറിയിൽ കഴുത്തറുത്ത് നിലയിൽ കണ്ടെത്തിയ ഏഴ് വയസ്സുകാരന് അനുഭാവം രേഖപ്പെടുത്തി ജില്ലാ ബാർ അസോസിയേഷൻ.
നിഷ്കളങ്കനും നിരപരാധിയുമായ കുട്ടിയെ കൊലപ്പെടുത്തിയവരുടെ കേസ് അംഗങ്ങളാരും പരിഗണിക്കരുതെന്ന തീരുമാനത്തിലാണ് സൊഹ്‌ന ബാർ അസോസിയേഷൻ അംഗങ്ങൾ പ്രമേയവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബാർ അസോസിയേഷൻ ഭാരവാഹികളായ രജനീഷ് അഗർവാൾ, മനോജ് സൈനി, എസ്.എസ് തൻവാർ, മീന രാഘവ് തുടങ്ങിയവരാണ് പ്രമേയവുമായി മുന്നോട്ട് വന്നത്.
അതേസമയം ഈ സ്‌കൂളിൽ യാതൊരു സുരക്ഷയില്ലെന്നും ഒരു തടസ്സവും കൂടാതെ പുറത്തുനിന്നുള്ള കണ്ടക്ടർമാർ ഇവിടേക്ക് പ്രവേശിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി വ്യക്തമാക്കി.
ഇതിനിടെ, സിബിഎസ്ഇ റയാൻ ഇന്റർനാഷണൽ സ്കൂളുമായി തങ്ങളുടെ ബന്ധം പിൻവലിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിദ്യാർത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂൾ ആക്റ്റിങ് പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഗുർഗാവ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നിൽ രണ്ടു മണിക്കൂറിലധികം പ്രതിഷേധ പ്രകടനങ്ങൾ നടന്നു.<
#Gurugram: Members of Bar Association of Sohna decide not to appear on behalf of accused in #RyanInternationalSchool murder case pic.twitter.com/JYt5WxlWZ1
— ANI (@ANI) September 9, 2017
>