Hardik Patel : മോദി നേതൃത്വത്തിന്റെ പോരാളിയായി ഹർദിക് പട്ടേൽ; ഗുജറാത്ത് പാട്ടീദാർ നേതാവ് ബിജെപിയിൽ ചേർന്നു

Hardhik Patel BJP : ഗുജറാത്ത് ഗാന്ധിനഗറിലെ ബിജെപി കാര്യാലയത്തിലെത്തി കാവി സ്കാർഫും തൊപ്പിയും സ്വീകരിച്ചാണ് ഹർദിക് പട്ടേൽ പാർട്ടിയിൽ അംഗത്വം എടുത്തത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 01:46 PM IST
  • ഗുജറാത്ത് ഗാന്ധിനഗറിലെ ബിജെപി കാര്യാലയത്തിലെത്തി കാവി സ്കാർഫും തൊപ്പിയും സ്വീകരിച്ചാണ് ഹർദിക് പട്ടേൽ പാർട്ടിയിൽ അംഗത്വം എടുത്തത്
  • ജൂൺ 2 ന് രാവിലെ ട്വിറ്ററിലൂടെയാണ് ബിജെപിയിൽ ചേരുന്ന വിവരം ഹർദിക് പട്ടേൽ അറിയിച്ചത്.
  • മെയ് 18നാണ് കോൺഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന ഹാർദിക് പട്ടേൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്.
Hardik Patel : മോദി നേതൃത്വത്തിന്റെ പോരാളിയായി ഹർദിക് പട്ടേൽ; ഗുജറാത്ത് പാട്ടീദാർ നേതാവ് ബിജെപിയിൽ ചേർന്നു

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്  മാസങ്ങള്‍ ശേഷിക്കേ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ച ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു.  ഗുജറാത്ത് ഗാന്ധിനഗറിലെ ബിജെപി കാര്യാലയത്തിലെത്തി കാവി സ്കാർഫും തൊപ്പിയും സ്വീകരിച്ചാണ് ഹർദിക് പട്ടേൽ പാർട്ടിയിൽ അംഗത്വം എടുത്തത്. ഇന്ന്, ജൂൺ 2 ന് രാവിലെ ട്വിറ്ററിലൂടെയാണ് ബിജെപിയിൽ ചേരുന്ന വിവരം ഹർദിക് പട്ടേൽ അറിയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവനങ്ങളിൽ താനും ഒരു സൈനികനാക്കുകയാണെന്നാണ് ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തത്.

കോൺഗ്രസിൽ നിന്ന് രാജി വെച്ചതിന് പിന്നാലെ ഹർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന് നിരവധി അഭ്യൂഹങ്ങൾ ഉണ്ടയായിരുന്നു. " ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യം എന്നിവ പരിഗണിച്ച് ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ തുടങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യസേവനത്തിനായുള്ള പ്രവർത്തനങ്ങളിൽ ഞാൻ ഒരു സൈനികനായി പ്രവർത്തിക്കും," ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം പങ്ക്‌വെച്ച ട്വീറ്റ്. 

ALSO READ: Gujarat: ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്, ജൂണ്‍ 2 ന് അംഗത്വമെടുക്കും

മെയ്  18നാണ്  കോൺഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ്   ആയിരുന്ന ഹാർദിക് പട്ടേൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്. കോൺഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, പാർട്ടി രാജ്യത്തിന്‍റെയും നമ്മുടെ സമൂഹത്തിന്‍റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിരന്തരം പ്രവർത്തിക്കുന്നുവെന്നും രാജി വെക്കുന്നതിന് മുമ്പായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക്  മുന്‍പ്  പാട്ടീല്‍ സമുദായ നേതാവായ  ഹാർദിക് പട്ടേൽ രാജിവച്ചത് കോൺഗ്രസിനെ വളരെ പ്രതികൂലമായി തന്നെ ബാധിച്ചേക്കും. രാജിവെക്കുന്നതിന് മുമ്പായി ഗുജറാത്ത് കോണ്‍ഗ്രസിലെ ചേരിപ്പോരിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ തന്‍റെ സ്ഥാനത്തക്കുറിച്ച് "വാസക്റ്റമിയ്ക്ക് വിധേയനായ നവ വരന്‍"  എന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്  പാട്ടീദാർ  നേതാവ് കോൺഗ്രസിൽ ചേർന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News