PV Anvar: പിവി അൻവർ - മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യം

അന്‍വറിനെ പിന്തുണച്ച് സിപിഎം എംഎൽഎ യു. പ്രതിഭ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2024, 09:39 AM IST
  • അന്വേഷണ സംഘത്തിൽ നിന്ന് എംആർ അജിത് കുമാറിനെ മാറ്റണമെന്ന ് ആവശ്യപ്പെടുമെന്ന് വിവരം
  • അജിത് കുമാറിന് കീഴിലുള്ള ഉ​ദ്യോ​ഗസ്ഥരാണ് നിലവിൽ അന്വേഷണസംഘത്തിൽ ഉള്ളത്
  • അന്‍വറിനെ പിന്തുണച്ച് മറ്റൊരു സിപിഎം എംഎൽഎ യു. പ്രതിഭ
PV Anvar: പിവി അൻവർ - മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യം

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ  ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പിവി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിലെ ഓഫീസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. നേരത്തെ 10 മണിക്ക് നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥ്യം 12 മണിയായി മാറ്റുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം എംഎൽഎ മാധ്യമങ്ങളെ കാണും. 

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. ആരോപണങ്ങളിലെ തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്. നിലവിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ നിന്ന് എംആർ അജിത് കുമാറിനെ മാറ്റണമെന്ന് അൻവർ ആവശ്യപ്പെടുമെന്ന് വിവരം. അന്വേഷണത്തിന്റെ സുതാര്യതയിൽ എംഎൽഎ സംശയം പ്രകടിപ്പിച്ചിരുന്നു. നിലവിൽ അജിത് കുമാറിന് കീഴിലുള്ള ഉ​ദ്യോ​ഗസ്ഥരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. 

Read Also: മുകേഷിന്റെയും സിദ്ദിഖിന്റേയും മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും!

കഴിഞ്ഞ മാസം 23ന് മലപ്പുറം എസ്പിക്ക്  പിവി അൻവർ നൽകിയ പരാതിയായിരിക്കും അന്വേഷണത്തിൽ പരി​ഗണിക്കുക. അജിത് കുമാർ നൽകിയ പരാതിയിലും അന്വേഷണം നടക്കും. എന്നാൽ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന ഡിജിപിയുടെ ആവശ്യം  മുഖ്യമന്ത്രി തള്ളി. ആരോപണം തെളിയും വരെ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ല എന്നാണ് തീരുമാനം.

അതേ സമയം അന്‍വറിനെ പിന്തുണച്ച് യു. പ്രതിഭ എംഎല്‍എ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുക്കെട്ടിനെതിരേയാണ്. പിന്തുണ' എന്നായിരുന്നു പോസ്റ്റ്. അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായമാണെന്നും ആഭ്യന്തര വകുപ്പില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും അത് പരിശോധിക്കണമെന്നുമായിരുന്നു പോസ്റ്റിൽ യു. പ്രതിഭയുടെ വിശദീകരണം. പിവി അന്‍വര്‍ മുഖ്യമന്ത്രിക്ക് എതിരല്ല, മറിച്ച് ഒരു സംവിധാനത്തിലെ തിരുത്തലാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

എഡിജിപി എം.ആര്‍ അജിത് കുമാര്‍, എസ്.പി എസ്. സുജിത് ദാസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ ഉയർത്തിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൊടിയ ക്രിമിനലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News