പ്രളയസഹായവുമായി എത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നു; 3 മരണം

പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ 3 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം.

Last Updated : Aug 21, 2019, 02:41 PM IST
പ്രളയസഹായവുമായി എത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നു; 3 മരണം

ഡെറാഡൂണ്‍: പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ 3 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം.

മൂന്നുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പൈലറ്റ് രാജ്പാല്‍, സഹപൈലറ്റ് കപ്തല്‍ ലാല്‍,  പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്. 

പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായി ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് വരികയായിരുന്ന വ്യോമസേന ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഹെലികോപ്റ്റര്‍ വൈ​ദ്യു​ത​ലൈനില്‍ ത​ട്ടി​യതാണ് അപകട കാരണം. 

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളായിരുന്നു ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനവും മറ്റും നടത്തിയിരുന്നത്.

കനത്ത മഴയും മേഘസ്‌ഫോടനങ്ങളേയും തുടര്‍ന്ന് ഉത്തരാഖണ്ഡിന്‍റെ വിവിധ പ്രദേശങ്ങള്‍ പ്രളയത്തിലകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഉത്തരകാശിയിലെ ടോണ്‍സ് നദിയിലെ ജലനിരപ്പ് അപകടനിലക്കും മുകളിലേക്കുയര്‍ന്നിട്ടുണ്ട്.

ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ല്‍ 35 പേ​രാ​ണ് മ​രി​ച്ച​ത്.

 

 

Trending News