West Bengal: ഉത്സവത്തിനിടെ ബലൂൺ വിൽപ്പനക്കാരന്റെ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു; നാല് പേർ മരിച്ചു, നിരവധിയാളുകൾക്ക് പരിക്ക്

Helium cylinder exploded: ബലൂൺ വിൽപ്പനക്കാരനായ മുച്ചിരം മൊണ്ടൽ (35), ഷാഹിദ് മൊല്ല (13), അബിർ ഗാസ് (8), കുതുബുദ്ദീൻ മിസ്ത്രി (35) എന്നിവരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 02:05 PM IST
  • ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്
  • മരിച്ച നാലുപേരിൽ രണ്ട് പേർ കുട്ടികളാണ്
  • സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നാല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ
West Bengal: ഉത്സവത്തിനിടെ ബലൂൺ വിൽപ്പനക്കാരന്റെ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു; നാല് പേർ മരിച്ചു, നിരവധിയാളുകൾക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗറിൽ ഹീലിയം വാതക ബലൂൺ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരനായ മുച്ചിരം മൊണ്ടൽ (35), ഷാഹിദ് മൊല്ല (13), അബിർ ഗാസ് (8), കുതുബുദ്ദീൻ മിസ്ത്രി (35) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. മരിച്ച നാലുപേരിൽ രണ്ട് പേർ കുട്ടികളാണ്. മുച്ചിരം മൊണ്ടൽ മേളയിൽ ബലൂൺ വിൽക്കുകയായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നാല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് എസ്‌യുവി പാഞ്ഞുകയറി ഒരാൾ മരിച്ചു; 31 പേർക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് എസ്‌യുവി പാഞ്ഞുകയറി ഒരാൾ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹദരാബാദിലാണ് അപകടം ഉണ്ടായത്. വിവാഹ ഘോഷയാത്രയ്‌ക്കെത്തിയവർ ഡ്രൈവറെ പിടികൂടി പോലീസിൽ അറിയിച്ചു. പോലീസ് സംഘം ഉടൻ അപകടസ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എസ്‌യുവിയുടെ ഡ്രൈവറെ പിടികൂടി കേസെടുത്തു. ഒരു യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ബെൽഡ ഗ്രാമത്തിൽ നിന്നുള്ള ഒരു വിവാഹ ഘോഷയാത്ര ബഹദരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ധനോരി റോഡിലുള്ള സർദാർ ഫാം ഹൗസിൽ എത്തിയിരുന്നു, ഘോഷയാത്രയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ നടക്കവേ ബഹദരാബാദ് ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന നാലുചക്രവാഹനം ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി. കാർ ധനോരിയിലേക്ക് പോവുകയായിരുന്നു,” ഹരിദ്വാർ എസ്പി സ്വതന്ത്ര കുമാർ പറഞ്ഞു.

“ഈ അപകടത്തിൽ, ബാൻഡ് അംഗങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 31 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് രോഷാകുലരായ വിവാഹ സംഘം വാഹനത്തിൻറെ ഡ്രൈവറെ മർദ്ദിച്ചു, ”എസ്പി പറഞ്ഞു. "പ്രതിയായ വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വാഹനവും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News