അതിര്‍ത്തി സംഘര്‍ഷ൦: ഇന്ത്യാ ചൈനാ സൈനിക മേധാവികൾ തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച !!

ഇന്ത്യാ ചൈനാ  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍  നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികൾ  തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് ....

Last Updated : May 26, 2020, 11:34 PM IST
അതിര്‍ത്തി സംഘര്‍ഷ൦: ഇന്ത്യാ ചൈനാ  സൈനിക മേധാവികൾ  തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച !!

ന്യൂഡല്‍ഹി: ഇന്ത്യാ ചൈനാ  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍  നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികൾ  തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് ....

കിഴക്കൻ ലഡാക്കിലെ നിലവിലെ സ്ഥിതിഗതികൾ ശാന്തമാക്കി അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെയും  ചൈനയുടെയും സൈനിക മേധാവികൾ  തമ്മില്‍ കൂടിക്കാഴ്ച നടന്നത്.  മെയ്‌  22, 23 തീയതികളിൽ യഥാർത്ഥ നിയന്ത്രണ രേഖ (LAC)യിലെ നിയുക്ത സ്ഥലങ്ങളിലാണ് കൂടിക്കാഴ്ച നടന്നത്.

അതുകൂടാതെ,   ന്യൂഡൽഹിയിലെയും ബീജിംഗിലെയും നയതന്ത്ര പ്രതിനിധികളും സമാധാനപരമായ പരിഹാരത്തിനായി ഷട്ട് ശ്രമിച്ചു വരികയാണ്‌. എന്നാല്‍, അതിർത്തി വിഷയത്തില്‍ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നുതന്നെയാണ്  സൂചന.

അതിർത്തികളുടെ പവിത്രതയിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ് സൂചന നല്‍കിയ അധികൃതര്‍ സമാധാനത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ സൈന്യം അതിര്‍ത്തി  പ്രദേശത്തെ പ്രതിരോധിക്കുമ്പോൾ  അത് ദൃഡ നിശ്ചയത്തോടെ തുടരുമെന്നും  സൂചിപ്പിച്ചു.

ഇന്ത്യാ ചൈനാ  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ ലഡാക്കില്‍ എത്തിയത്.  ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നിര്‍ണ്ണായക സന്ദര്‍ശന൦.  

കരസേനാ മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ തന്‍റെ  സന്ദര്‍ശനത്തില്‍ വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ വൈ.കെ ജോഷി, 14 കോര്‍പ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിംഗ്, ലെയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരുമായും  നിര്‍ണ്ണായക  കൂടിക്കാഴ്ച നടത്തിയിരുന്നു. നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും അദ്ദേഹം അവലോകനം നടത്തിയിരുന്നു 

അ​തി​ര്‍​ത്തി​യി​ല്‍ അടുത്തിടെ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ ഇ​രു​ഭാ​ഗ​ത്തു​മാ​യി 11 സൈ​നി​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ നാ​കുല ​ചുരത്തിലാണ്​​ ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സംഘര്‍ഷമു​ണ്ടാ​യ​ത്. നാ​ല്​ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കും ഏ​ഴ്​ ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ സൈ​ന്യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന്​​ സൈ​നി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തേ​യും 150ഓ​ളം സൈ​നി​ക​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്. 

ഇതേത്തുടര്‍ന്ന്  ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  ചൈന  പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ  സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതൽ ബോട്ടുകൾ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്.   മെയ് ആദ്യവാരം മുതല്‍  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

Trending News