ഹിജാബ് ധരിച്ചാൽ വിദ്യാർഥികൾ പഠിക്കുന്നുണ്ടോയെന്ന് എങ്ങനെ അറിയും, വിചിത്രമായ ചോദ്യവുമായി അസം മുഖ്യമന്ത്രി

മുസ്ലീം സമുദായത്തിന് ഹിജാബല്ല, വിദ്യാഭ്യാസമാണ് ആവശ്യമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 05:41 PM IST
  • രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസമാണ് വേണ്ടത്, ഹിജാബല്ല.
  • പൊളിറ്റിക്കൽ ഇസ്‌ലാം കോൺഗ്രസ് സ്‌പോൺസർ ചെയ്‌തതാണ് എന്ന് ശർമ്മ പറഞ്ഞു.
ഹിജാബ് ധരിച്ചാൽ വിദ്യാർഥികൾ പഠിക്കുന്നുണ്ടോയെന്ന് എങ്ങനെ അറിയും, വിചിത്രമായ ചോദ്യവുമായി അസം മുഖ്യമന്ത്രി

കർണാടകയിലെ ഹിജാബ് വിവാദങ്ങൾക്കിടെ വിചിത്രമായ ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിജാബ് ധരിച്ചാൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് അധ്യാപകർക്ക് എങ്ങനെ മനസിലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സംഭവത്തിൽ കോൺഗ്രസിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. മുസ്ലീം സമുദായത്തിന് ഹിജാബല്ല, വിദ്യാഭ്യാസമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഹിജാബ് ധരിച്ചാൽ ഒരു വിദ്യാർത്ഥി പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് അധ്യാപകൻ എങ്ങനെ അറിയും? 3 വർഷം മുമ്പ് ഹിജാബ് ധരിക്കണമെന്ന് ആരും പറഞ്ഞില്ലേ? മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസമാണ് വേണ്ടത്, ഹിജാബല്ല. പൊളിറ്റിക്കൽ ഇസ്‌ലാം കോൺഗ്രസ് സ്‌പോൺസർ ചെയ്‌തതാണ്,”ശർമ്മ പറഞ്ഞു.

Also Read: Train derailed | തൃശൂരിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു; നിരവധി ട്രെയിനുകൾ വൈകും

രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് 'തുക്ഡെ തുക്ഡെ' സംഘത്തെ പ്രതിനിധീകരിക്കുന്നതാണ്. 1947-ന് മുമ്പുള്ള സാഹചര്യം ആവർത്തിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Also Read: ഹിജാബ് വിവാദം | ഉടൻ വാദം കേൾക്കാനാവില്ലെന്ന് സുപ്രീംകോടതി

“ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും അവർ ചിലപ്പോൾ പറയുന്നു. ഇതെല്ലാം കേൾക്കുമ്പോൾ ജിന്നയുടെ ആത്മാവ് കോൺഗ്രസിലേക്ക് കടന്നോ എന്ന് തോന്നുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News