ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ (Flood) മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ (Heavy Rain) തുടരുകയാണ്. കുളു, ലാഹുൽ സ്പതി പ്രദേശങ്ങൾ പ്രളയഭീതിയിലാണ്. 24 മണിക്കൂറിനിടെ 14 പേർ മരിച്ചതായി ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി അനിൽ ഖാച്ചി അറിയിച്ചു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ലാഹോളിൽ 10 പേരും കുളുവിൽ നാല് പേരുമാണ് മരിച്ചത്. കുളുവിൽ ശക്തമായ ജലമൊഴുക്ക് തുടരുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കപ്പെടുന്നതായും ചീഫ് സെക്രട്ടറി പറഞ്ഞു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അവശ്യയാത്രകൾ മാത്രമേ നടത്താകൂവെന്ന് അധികൃതർ അറിയിച്ചു. അടുത്ത 48 മണിക്കൂർ കാലാവസ്ഥ കൂടുതൽ മോശമാകുമെന്നാണ് ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് (IMD) വ്യക്തമാക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന സംഘം ദുരന്തമുഖത്തേക്ക് തിരിച്ചതായി മുഖ്യമന്ത്രി ജയ് റാം താക്കൂർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...