First Voter Shyam Saran Negi Dies: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

Shyam Saran Negi Passed Away: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി ദിവസങ്ങൾക്ക് മുമ്പ് വരാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്തിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Nov 5, 2022, 11:59 AM IST
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ അന്തരിച്ചു
  • ശ്യാം ശരൺ നേഗി യാണ് ഇന്ന് രാവിലെ അന്തരിച്ചത്
  • 106 വയസായിരുന്നു
First Voter Shyam Saran Negi Dies: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

Independent India’s first voter Shyam Saran Negi dies: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.  ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു നേഗി. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നവംബര്‍ 2 ന് അദ്ദേഹം പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു. 

 

നേഗിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും ആദരപൂര്‍വ്വം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാരമെന്നും ജില്ലാ കളക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.  1917 ജൂലൈ ഒന്നിനായിരുന്നു ശ്യാം ശരൺ നേഗിയുടെ ജനനം. കല്‍പ്പയില്‍ സ്‌കൂള്‍ അധ്യാപികനായി ജോലി ചെയ്തു. 

1947-ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം 1951-ല്‍ ഇന്ത്യ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഒക്ടോബര്‍ 25-ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ആ ആദ്യ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിംഗും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും. ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാല്‍ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News