ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിളിക്കുന്നു; പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അവസരം

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായം 25 വയസ്സിൽ കൂടരുത്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 04:05 PM IST
  • 1972-ൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് രാജ്യത്ത് വിവിധയിടങ്ങളിൽ ഖനന കേന്ദ്രങ്ങളുണ്ട്
  • എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്
  • ഏപ്രിൽ 18 മുതൽ തസ്തികകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി
ഹിന്ദുസ്ഥാൻ കോപ്പർ  ലിമിറ്റഡ് വിളിക്കുന്നു; പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അവസരം

പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്‌. 96 തസ്തികകളിലാണ് നിയമനം  2022 ഏപ്രിൽ 18 മുതൽ തസ്തികകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. മെയ് 21 വരെ അപേക്ഷകൾ സമർപ്പിക്കാം.

യോഗ്യത

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായം 25 വയസ്സിൽ കൂടരുത്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായ പരിധിയിൽ പ്രത്യേക ഇളവ് ഉണ്ടായിരിക്കും. തിരഞ്ഞെടുക്കുന്നവരെ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.

ALSO READ : 7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; മൂന്ന് ശതമാനം DA വർധനവിന് മന്ത്രിസഭ അംഗീകാരം

തസ്തികയും ഒഴിവുകളുടെ എണ്ണവും

ഇലക്ട്രീഷ്യൻ - 22 
ഇൻസ്ട്രുമെന്റ് മെക്കാനിക്ക് - 2 
മെക്കാനിക് ഡീസൽ - 11
വെൽഡർ (G&E) - 14
ഫിറ്റർ - 14 
ടർണർ / മെഷിനിസ്റ്റ് - 6 
എസി & റഫ്രിജറേഷൻ മെക്കാനിക്ക് - 2 
ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ - 3 
ഡ്രാഫ്റ്റ്സ്മാൻ സിവിൽ - 1 
സർവേയർ - 5 
കാർപെന്റർ - 3 
പ്ലംബർ - 2 
മേസൺ (ബിൽഡിംഗ് കൺസ്ട്രക്ടർ) - 1 
ഷോട്ട് ഫയർ/ബ്ലാസ്റ്റർ (ഫ്രഷർ) - 5 
മേറ്റ് (മൈൻസ്) - ഫ്രഷർ - 5 

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കേന്ദ്ര  ഖനി മന്ത്രാലയത്തിന് കീഴിലെ സർക്കാർ സ്ഥാപനമാണ്. 1972-ൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് രാജ്യത്ത് വിവിധയിടങ്ങളിൽ ഖനന കേന്ദ്രങ്ങളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News