ഇർമ ചുഴലിക്കാറ്റ്: ഇന്ത്യക്കാർക്കായി ഹെൽപ്പ് ലൈൻ തുറന്നു

അമേരിക്കൻ തീരം ലക്ഷ്യമാക്കിയെത്തുന്ന ഇർമ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യക്കാർക്കായി വിദേശകാര്യമന്ത്രാലയം ഹെൽപ്പ് ലൈൻ തുറന്നു. അമേരിക്ക, വെനിസ്വല, ഫ്രാൻസ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്കു വേണ്ടിയാണ് ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

Last Updated : Sep 9, 2017, 05:49 PM IST
ഇർമ ചുഴലിക്കാറ്റ്: ഇന്ത്യക്കാർക്കായി ഹെൽപ്പ് ലൈൻ തുറന്നു

ന്യൂഡൽഹി: അമേരിക്കൻ തീരം ലക്ഷ്യമാക്കിയെത്തുന്ന ഇർമ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യക്കാർക്കായി വിദേശകാര്യമന്ത്രാലയം ഹെൽപ്പ് ലൈൻ തുറന്നു. അമേരിക്ക, വെനിസ്വല, ഫ്രാൻസ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്കു വേണ്ടിയാണ് ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഇവയാണ്: വെനിസ്വല- +58 4241951854/4142214721, നെതർലാൻഡ്സ്- +31247247247, ഫ്രാൻസ്- 0800000971. 

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 

ഈ നൂറ്റാണ്ട് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാകും ഇർമ ചുഴലിക്കാറ്റ് കൊണ്ടുവരികയെന്ന മുന്നറിയിപ്പ് കാലാവസ്ഥാനിരീക്ഷണം നൽകിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്‌ളോറിഡ തീരത്തെത്തുന്നത്.

ഇര്‍മയില്‍നിന്ന് രക്ഷതേടാന്‍ ആയിരക്കണക്കിന് ആളുകൾ ഫ്‌ളോറിഡയില്‍നിന്ന് പലായനം ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ദക്ഷിണ ഫ്‌ളോറിഡയുടെ തീരത്ത് ഇര്‍മ എത്തുക. തെക്കന്‍  മുനമ്പില്‍നിന്നാകും ജനസാന്ദ്രത വളരെ കൂടുതലായ വടക്കന്‍ ഫ്‌ളോറിഡയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുക. 

Trending News