Copa America 2024: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍

Argentina beats Ecuador to advance into semi finals: അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത സൂപ്പർ താരം ലയണൽ മെസിയുടെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 10:58 AM IST
  • 35-ാം മിനിട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു.
  • ഇഞ്ചുറി ടൈം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കെവിന്‍ റോഡ്രിഗസ് ഇക്വഡോറിനെ ഒപ്പമെത്തിച്ചു.
  • ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി.
Copa America 2024: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന സെമി ഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇക്വഡോറിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന അവസാന നാലില്‍ എത്തിയത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ച മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങുകയായിരുന്നു.

35-ാം മിനിട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും അര്‍ജന്റീന ലീഡ് നിലനിര്‍ത്തിയെങ്കിലും ഇഞ്ചുറി ടൈം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കെവിന്‍ റോഡ്രിഗസ് ഇക്വഡോറിനെ ഒപ്പമെത്തിച്ചു. ഇതോടെ മത്സരം പെനാല്‍ട്ടിയിലേയ്ക്ക് നീങ്ങി. അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത നായകന്‍ ലയണല്‍ മെസിയ്ക്ക് പിഴച്ചു. ഗോള്‍ കീപ്പറെ കബളിപ്പിച്ച് ചിപ്പ് ഷോട്ടിലൂടെ ലക്ഷ്യം കാണാനുള്ള മെസിയുടെ ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 

ALSO READ: ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു

ഇക്വഡോറിന്റെ ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി. ജൂലിയന്‍ അല്‍വാരസ്, അലക്‌സിസ് മാക്ക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടു. കിക്ക് എടുത്ത അര്‍ജന്റീന താരങ്ങളില്‍ മെസി ഒഴികെ എല്ലാവരും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീനയ്ക്ക് സെമി ഫൈനലിലേയ്ക്കുള്ള വഴി തുറന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News