IBPS Recruitment 2023: ഐബിപിഎസ് പിഒ, എസ്ഒ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഉടൻ; വിശദ വിവരങ്ങൾ പരിശോധിക്കുക

IBPS PO And SO Recruitment 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. റിക്രൂട്ട്‌മെന്റ് നടപടികൾ ഓഗസ്റ്റ് 21ന് അവസാനിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 09:01 AM IST
  • ഐബിപിഎസ് അറിയിപ്പ് അനുസരിച്ച്, ഐബിപിഎസ് പ്രൊബേഷണറി ഓഫീസർ (പിഒ) 2023-ന്റെ പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 23, സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടത്തും
  • ഐബിപിഎസ് പിഒ തസ്തികയിലേക്കുള്ള ഒഴിവുകൾ 3,049 ആണ്
  • ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസർ (എസ്ഒ) 2023ന്റെ പ്രിലിമിനറി പരീക്ഷ ഡിസംബർ 30, ഡിസംബർ 31 തീയതികളിൽ നടക്കും
  • ഐബിപിഎസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 1402 എസ്ഒ ഒഴിവുകൾ നികത്തും
IBPS Recruitment 2023: ഐബിപിഎസ് പിഒ, എസ്ഒ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഉടൻ; വിശദ വിവരങ്ങൾ പരിശോധിക്കുക

പ്രൊബേഷണറി ഓഫീസർ, സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷന്റെ (ഐബിപിഎസ്) റിക്രൂട്ട്‌മെന്റ് നടപടികൾ ഓഗസ്റ്റ് 21ന് അവസാനിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

ഐബിപിഎസ് അറിയിപ്പ് അനുസരിച്ച്, ഐബിപിഎസ് പ്രൊബേഷണറി ഓഫീസർ (പിഒ) 2023-ന്റെ പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 23, സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടത്തും. ഐബിപിഎസ് പിഒ തസ്തികയിലേക്കുള്ള ഒഴിവുകൾ 3,049 ആണ്. ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസർ (എസ്ഒ) 2023ന്റെ പ്രിലിമിനറി പരീക്ഷ ഡിസംബർ 30, ഡിസംബർ 31 തീയതികളിൽ നടക്കും.

ALSO READ: UPSC Recruitment 2023: യുപിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദവിവരങ്ങൾ അറിയാം

ഐബിപിഎസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 1402 എസ്ഒ ഒഴിവുകൾ നികത്തും. മെയിൻ പരീക്ഷ 2024 ജനുവരി 28 ന് ആയിരിക്കും. പ്രൊബേഷണറി ഓഫീസർക്ക് പ്രതിമാസം 52,000 മുതൽ 55,000 രൂപ വരെയാണ് ശമ്പളം. സ്പെഷ്യലിസ്റ്റ് ഓഫീസർക്ക് പ്രതിമാസം 38,000 മുതൽ 39,000 രൂപ വരെയാണ് ശമ്പളം.

ഐബിപിഎസ് പിഒ, എസ്ഒ റിക്രൂട്ട്‌മെന്റ് 2023: എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദർശിക്കുക .
ഘട്ടം 2: 'IBPS PO 2023', 'IBPS SO 2023' ആപ്ലിക്കേഷൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ജനറേറ്റ് ചെയ്‌ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക.
ഘട്ടം 4: ആവശ്യമായ വിവരങ്ങൾ അടങ്ങിയ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 5: ആവശ്യമായ രേഖകൾ സമർപ്പിക്കുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
ഘട്ടം 6: ഫോം സബ്മിറ്റ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News