ICSE 10th Exam Result 2022 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.97

ICSE 10th Exam Result 2022 : ആകെ 2,31,063 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷത്തെ വിജയശതമാനം 99.97 ആണ്.  പരീക്ഷ എഴുതിയ 99.98% പെൺകുട്ടികളും,  99.97% ആൺകുട്ടികളും പരീക്ഷയിൽ വിജയം നേടി. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 05:53 PM IST
  • ഇന്ത്യൻ സെർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂകേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cisce.org ൽ നിന്ന് നിങ്ങൾക്ക് ഫലമറിയാം.
  • ആകെ 2,31,063 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷത്തെ വിജയശതമാനം 99.97 ആണ്.
  • പരീക്ഷ എഴുതിയ 99.98% പെൺകുട്ടികളും, 99.97% ആൺകുട്ടികളും പരീക്ഷയിൽ വിജയം നേടി.
  • 99.80% മാർക്കോട് കൂടി മൂന്ന് വിദ്യാർഥികൾ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ICSE 10th Exam Result 2022 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.97

ICSE 10th Exam Result 2022:  ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ സെർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂകേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cisce.org ൽ നിന്ന് നിങ്ങൾക്ക് ഫലമറിയാം. ആകെ 2,31,063 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷത്തെ വിജയശതമാനം 99.97 ആണ്. പരീക്ഷ എഴുതിയ 99.98% പെൺകുട്ടികളും,  99.97% ആൺകുട്ടികളും പരീക്ഷയിൽ വിജയം നേടി. 99.80% മാർക്കോട് കൂടി മൂന്ന് വിദ്യാർഥികൾ ഒന്നാം റാങ്ക് കരസ്ഥമാക്കി. പൂനെയിലെ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥിയായ ഹർഗുൺ കൗർ മാത്തരു, കാൺപൂരിലെ ഷീലിംഗ് ഹൗസ് സ്കൂളിലെ വിദ്യാർഥിയായ അനിക ഗുപ്ത ജീസസ് ആൻഡ് മേരി സ്കൂളിലെ വിദ്യാർഥിയായ പുഷ്കർ ത്രിപാഠി എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. 

ICSE പത്താം ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഘട്ടം 1: ഫലം പരിശോധിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് results.cisce.org, cisce.org എന്നിവ സന്ദർശിക്കുക.

ഘട്ടം 2: ഇതിനുശേഷം, പത്താം ക്ലാസ് ഫലങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ലോഗിൻ വിൻഡോയിൽ, നിങ്ങളുടെ ഐഡി, സൂചിക നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ നൽകുക.

ഘട്ടം 4: ഫലം സ്ക്രീനിൽ ദൃശ്യമാകും.

ഘട്ടം 5: വിദ്യാർത്ഥികൾ ഫലം ഡൗൺലോഡ് ചെയ്യുക.

ഘട്ടം 6: പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക

ALSO READ: ICSE Result 2022: എങ്ങിനെ നോക്കാം ഐസിഎസ്ഇ ഫലങ്ങൾ, എളുപ്പ വഴി ഇതാ

എസ്എംഎസ് വഴിയും ഫലം ലഭിക്കും. പ്രിൻസിപ്പലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ ഫലം അറിയാവുന്നതാണ്. മെയ് മാസത്തിലാണ് ഐസിഎസ്ഇ ബോർഡ് പരീക്ഷ നടത്തിയത്. എങ്കിലും ഫലങ്ങൾ പിന്നെയും നീണ്ടു പോവുകയായിരുന്നു.കുറഞ്ഞത് 33 ശതമാനം മാർക്കെങ്കിലും ഒരു വിഷയത്തിന് ലഭിച്ചാലെ വിദ്യാർഥികൾ പരീക്ഷയിൽ ജയിക്കൂ. ഇതിൽ കുറവ് മാർക്ക് നേടുന്ന വിദ്യാർത്ഥികളെ പരാജയപ്പെട്ടതായി പ്രഖ്യാപിക്കും. പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതി പാസാവാനും സാധിക്കും. രണ്ട് ടേമുകളിലായാണ് CISCE ബോർഡ് ഈ വർഷം പരീക്ഷ നടത്തിയത്.

വിദ്യാർഥികൾക്ക് മാർക്കുമായി ബന്ധപ്പെട്ട് ആക്ഷേപം ഉണ്ടെങ്കിൽ, ഇക്കാര്യം സംബന്ധിച്ച് അതത് സ്കൂളുകളിൽ രേഖാമൂലം പരാതി നൽകാം. സ്‌കൂളുകൾ ഈ പ്രശ്‌നം വിശദമായി പരിശോധിക്കുകയും സാധുവായ പരാതികൾ മാത്രം കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ബോർഡിന് അയക്കണമെന്നുമാണ് നിർദേശം. മാർക്ക് സംബന്ധമായ പരാതികൾ asicse@cisce.org എന്ന വിലാസത്തിൽ ബോർഡിന് മെയിൽ ചെയ്യണം. ഈ സംവിധാനം മാർക്ക് സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും മാത്രമാണെന്ന് സ്കൂളുകളും വിദ്യാർഥികളും ശ്രദ്ധിക്കണമെന്നും ബോർഡ് വ്യക്തമാക്കി. റീചെക്കിങ് മൊഡ്യൂൾ ജൂലൈ 17 മുതൽ ജൂലൈ 23 വരെയായിരിക്കും. മാർക്ക് സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് അപേക്ഷകർ ഓരോ വിഷയത്തിനും പേപ്പറിന് 1000 രൂപ വീതം ഫീസ് അടയ്‌ക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News