ഇത്തവണ ചൂട് കടുക്കും; 4 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

പലസ്ഥലങ്ങളിലും മിതമായ രീതിയിലും രൂക്ഷമായും ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതായിട്ടാണ് റിപ്പോർട്ട്.

Last Updated : May 25, 2020, 12:18 PM IST
ഇത്തവണ ചൂട് കടുക്കും; 4 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

ന്യുഡൽഹി: ഇത്തവണ ചൂട് കടുത്തേക്കുമെന്ന് റിപ്പോർട്ട്.  അതിന്റെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യയിൽ  നാലു സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നാളെ ഡൽഹിയിൽ 46 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ ഇടയുണ്ട്.  

Also read: കൊറോണ: 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6977 കേസുകൾ 

പലസ്ഥലങ്ങളിലും മിതമായ രീതിയിലും രൂക്ഷമായും ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതായിട്ടാണ് റിപ്പോർട്ട്. ഇന്നലെ സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ  രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി ആയിരുന്നു.  കൂടാതെ മെയ് 29, 30 തീയതികളിൽ പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Also read: മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമം...

ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ താപനില 45 മുതൽ 47 വരെ ഉയരാനിടയുണ്ടെന്നാണ് മൂന്നറിയിപ്പ്.  കൂടാതെ ഉത്തർപ്രദേശിലെ കിഴക്കൻ മേഖലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

Trending News