Tamil Nadu Rain Updates: കനത്ത മഴ: തമിഴ്‌നാട്ടിലെ നാല് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

Tamil Nadu Weather Update: കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 

Written by - Ajitha Kumari | Last Updated : Dec 19, 2023, 11:24 AM IST
  • തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിൽ പ്രളയഭീതിയില്‍ നിലനിൽക്കുന്നു
  • കനത്ത മഴയെ തുടർന്ന് തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
  • കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Tamil Nadu Rain Updates: കനത്ത മഴ: തമിഴ്‌നാട്ടിലെ നാല് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

തമിഴ്നാട്: തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിൽ പ്രളയഭീതിയില്‍ നിലനിൽക്കുന്നു.  ഇതിന്റെ ഭാഗമായി തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ ഇന്ന് ഉച്ചവരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തേനി, വിരുദുനഗര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: തമിഴ്‌നാട്ടില്‍ ഓറഞ്ച് അലേർട്ട്, അതി ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി IMD

കനത്ത മഴയെ തുടർന്ന് തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിനാൽ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുണ്ട്.

Also Read: Mangal Gochar 2023: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ ധനുരാശിയിലേക്ക്; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!

കന്യാകുമാരിയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനെത്തി 42 ഓളം പേരെ എയര്‍ ലിഫ്റ്റ് ചെയ്തു. മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ നാല് മന്ത്രിമാരെ കൂടി പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News