Income Tax Return Update: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമാണ് ഇത്. ആദായനികുതി വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
എന്തെങ്കിലും കാരണവശാല്‍ ആദായനികുതി സമര്‍പ്പിക്കാന്‍ വൈകുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ ഈ വര്‍ഷവും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയേക്കാം എന്നാണ് ലഭിക്കുന്ന സൂചനകള്‍. അതായത്, ഇൻഫോസിസ് വികസിപ്പിച്ച ഇ-ഫയലിംഗ് പോർട്ടൽ ഇപ്പോഴും ചില സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ടെന്നും അതിനാൽ സാധാരണ ട്രാഫിക്ക് വരാൻ കഴിയില്ലെന്നും ആദായനികുതി വകുപ്പ് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ആ ഒരു സാഹചര്യത്തിലാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടുന്നതിനുള്ള സാധ്യതകള്‍ കാണുന്നത്.
Also Read: GST Rate Hike: ഈ സാധനങ്ങള്‍ ഉടന്‍ വാങ്ങി വച്ചോളൂ, ജൂലൈ 18 മുതല്‍ വില കൂടും..!!
റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ നികുതിദായകരിൽ 10% മാത്രമാണ് റിട്ടേൺ സമർപ്പിച്ചത്. അത്തരമൊരു സാഹചര്യത്തിൽ, ആദായനികുതി വകുപ്പ് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: ITR Filing : ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക'
കൊറോണ മഹാമാരിയത്തുടര്‍ന്ന് ആദായനികുതി വകുപ്പ് കഴിഞ്ഞ രണ്ട് വർഷമായി ITR സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇത്തവണയും റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ദീര്ഘിപ്പിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ വിദഗ്ധർ പറയുന്നത്. എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവോ വിവരങ്ങളോ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ഈ വർഷം റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആയി നിശ്ചയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി, പകർച്ചവ്യാധിക്ക് പുറമെ, പോർട്ടലിൽ വരുന്ന സാങ്കേതിക തകരാറുകൾ കാരണം റിട്ടേണുകൾക്കുള്ള സമയപരിധി നീട്ടിയിരുന്നു.
ആദായനികുതി വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് ITR ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ജൂലൈ 31 ആണ്. അതേസമയം ഓഡിറ്റ് ആവശ്യമുള്ളവർക്കായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബർ 31 ആണ്. ടിപി റിപ്പോർട്ട് ആവശ്യമുള്ള അത്തരം ബിസിനസിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഒരു വ്യക്തിഗത റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ അത് ഉടന്‍ ചെയ്യുക.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...