ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യം വെച്ച് ഇന്ത്യ;പാകിസ്ഥാനിലും ഗള്‍ഫിലും ദാവൂദിന്‍റെ കേന്ദ്രങ്ങളില്‍ വലവിരിച്ച് അന്വേഷണ ഏജന്‍സികള്‍!

ഇന്ത്യയില്‍ മുംബൈ ഭീകരാക്രമണ മാതൃകയില്‍ ആക്രമണം നടത്താന്‍ ലെഷ്ക്കര്‍ ഇ തോയ്ബയുമായി ചേര്‍ന്ന് ദാവൂദ് ഇബ്രാഹിം പദ്ധതി തയ്യാറാക്കുന്നതായി 

Last Updated : May 12, 2020, 04:17 PM IST
ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യം വെച്ച് ഇന്ത്യ;പാകിസ്ഥാനിലും ഗള്‍ഫിലും ദാവൂദിന്‍റെ കേന്ദ്രങ്ങളില്‍ വലവിരിച്ച് അന്വേഷണ ഏജന്‍സികള്‍!

ഡല്‍ഹി:ഇന്ത്യയില്‍ മുംബൈ ഭീകരാക്രമണ മാതൃകയില്‍ ആക്രമണം നടത്താന്‍ ലെഷ്ക്കര്‍ ഇ തോയ്ബയുമായി ചേര്‍ന്ന് ദാവൂദ് ഇബ്രാഹിം പദ്ധതി തയ്യാറാക്കുന്നതായി 
രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

ഐഎസ്ഐ ലഷ്ക്കര്‍ -ഇ-തോയ്ബ,ഡി കമ്പനി,എന്നിവയിലെ പ്രമുഖര്‍  ഞായറാഴ്ച്ച ഇസ്ലാമാബാദിലെ ദാവൂദ് ഇബ്രാഹിമിന്‍റെ ഫാം ഹൗസില്‍ 
യോഗം ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കുകയായിരുന്നു.കൊടും ഭീകരന്‍ ഹാഫിസ് സെയ്ദ്ദ് ദാവൂദ് ഇബ്രാഹിമുമായി 
ബന്ധപ്പെടുകയും കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യം ഭീകരവാദികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ തിരിച്ചടി നല്‍കണമെന്ന് 
ആവശ്യപെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഫാം ഹൗസില്‍ ദാവൂദ് ഇബ്രാഹിം ലെഷ്ക്കര്‍,ഐഎസ്ഐ ഉന്നതന്മാരുമായി 
യോഗം ചേര്‍ന്നത്‌.

AlsoRead:കളത്തിലിറങ്ങി ഡോവല്‍;ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി!

ഇത് സംബന്ധിച്ച വിവരം ചോര്‍ത്തിയ ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗം ദാവൂദ് തന്‍റെ ഡി കമ്പനിയിലെ ഇന്ത്യയിലെ 
ഗുണ്ടാ സംഘങ്ങളെ ആക്രമണത്തിന് തയ്യാറാക്കുന്നതയാണ് വിവരം,നേരത്തെ ഭീകര വാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന 
മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും ഈ സംഘത്തിലെ ഖാലിസ്ഥാന്‍ 
ഭീകരര്‍ അടക്കം പലരെയും പിടികൂടുകയും ചെയ്തിരുന്നു.റോ,സൈന്യം,എന്‍ഐഎ ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് 
ഭീകരവാദികള്‍ക്കെതിരെ നീങ്ങുന്നത്‌.

AlsoRead:അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ;ലക്ഷ്യം പാകിസ്ഥാനല്ല ചൈനയാണ്!

അതുകൊണ്ട് തന്നെ നേരത്തെ തന്നെ ഇന്ത്യയുടെ ഹിറ്റ്‌ ലിസ്റ്റില്‍ ഉള്ള അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരായ നീക്കവും 
ശക്തമാക്കുന്നതിനാണ് ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ തയ്യാറെടുക്കുന്നത്,പാകിസ്ഥാനിലും ഗള്‍ഫ്‌ രാജ്യങ്ങളിലും ഡി കമ്പനിയുടെ 
നീക്കങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്.ഇപ്പോള്‍ പാകിസ്താനില്‍ ഉള്ള ദാവൂദ് ഇബ്രാഹിം പാക്‌ സുരക്ഷാ 
ഏജന്‍സികളുടെ സംരക്ഷണയിലാണ്,അതേസമയം  ഇന്ത്യ വീണ്ടും മിന്നലാക്രമണത്തിന് തയ്യാറെടുക്കുകയാണോ എന്ന് ആശങ്കപെടുന്ന 
പാകിസ്താന്‍ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Trending News