India COVID Update : രാജ്യത്ത് 39,070 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്ക ഒഴിയാതെ കേരളം

നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ 4,06,822 പേരാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 10:21 AM IST
  • കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ 491 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
  • രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,19,34,455 ആണ്.
  • നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ 4,06,822 പേരാണ്.
  • അതേസമയം രോഗം ബാധിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
India COVID Update : രാജ്യത്ത്  39,070   പേർക്ക് കൂടി കോവിഡ് രോഗബാധ;  ആശങ്ക  ഒഴിയാതെ കേരളം

New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ  39,070 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ 491 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം  3,19,34,455 ആണ്.

നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ 4,06,822 പേരാണ്. അതേസമയം രോഗം ബാധിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ 43,910 പേർ രോഗമുക്തി നേടി. ഇത് വരെ ആകെ  3,10,99,771  പേരാണ് രോഗമുക്തി നേടിയത്. 4,27,862 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.

ALSO READ: Johnson & Johnson ന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നൽകി

രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇത് വരെ  50,68,10,492 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 55,91,657  കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: India COVID Update : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ചെയ്തത് റിപ്പോർട്ട് 38,628 കോവിഡ് കേസുകൾ, അതിലെ 20,000ത്തോളം കേസുകൾ കേരളത്തിൽ നിന്ന്

രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. ലോകാരോഗ്യ സംഘടന 5 ശതമാനത്തിന് താഴെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യങ്ങൾ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ALSO READ:  Kerala Unlock : കേരള അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിൽ കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് സർക്കാർ

 അതേസമയം  യുഎസ് മരുന്ന നിർമാതാക്കളായി ജോൺസൺ ആൻഡ് ജോൺസണിന്റെ (Johnson & Johnson) ഒറ്റ ഡോസ് വാക്സിൻ കേന്ദ്രം ഉപയോഗത്തിനായി അടിയന്തര അനുമതി നൽകി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച് വാക്സിന്റെ എണ്ണം അഞ്ചായി. ഇന്ത്യ തദ്ദേശയമായി നിർമിച്ച കൊവാക്സിൻ, ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനിക്കയും ചേർന്ന് നിർമിച്ച കൊവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുടിണിക് വി, ഡിആർഡിഒ വികസിപ്പിച്ച മരുന്ന് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ കോവിഡിനെതിരെ ഉപയോഗിത്തിന് അനുമതി ലഭിച്ചിരിക്കുന്ന വാക്സിനുകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News