Covid Vaccination | മൂന്ന് മാസത്തിന് ശേഷം വാക്സിൻ, കോവിഡ് മുക്തർക്കുള്ള വാക്സിനേഷനിൽ വ്യക്തത വരുത്തി ആരോ​ഗ്യമന്ത്രാലയം

സംസ്ഥാനങ്ങളിൽ വാക്സിൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 12:43 PM IST
  • എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് നിർദേശം നൽകി.
  • ശാസ്ത്രീയ തെളിവുകളുടെയും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് നിർദ്ദേശം.
  • കരുതൽ വാക്സീനും ഇതേ സമയപരിധിയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Covid Vaccination | മൂന്ന് മാസത്തിന് ശേഷം വാക്സിൻ, കോവിഡ് മുക്തർക്കുള്ള വാക്സിനേഷനിൽ വ്യക്തത വരുത്തി ആരോ​ഗ്യമന്ത്രാലയം

New Delhi: മുൻകരുതൽ ഡോസ് ഉൾപ്പെടെയുള്ള COVID-19 വാക്സിൻ എടുക്കുന്ന ആളുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) പുറപ്പെടുവിച്ച പുതിയ നിർദ്ദേശം അനുസരിച്ച്, കോവിഡ് (Covid 19) മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ (Vaccine) സ്വീകരിക്കാൻ പാടുള്ളു.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ നിർദേശം നൽകി. ശാസ്ത്രീയ തെളിവുകളുടെയും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് നിർദ്ദേശം. കരുതൽ വാക്സീനും ഇതേ സമയപരിധിയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Also Read: India covid update | രാജ്യത്ത് 3,37,704 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ ഒമിക്രോൺ കേസുകൾ 10,050 ആയി

സംസ്ഥാനങ്ങളിൽ വാക്സിൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണ്. രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകളുടെ എണ്ണം 161.16 കോടി കവിഞ്ഞു.

Also Read: CoWIN Update | ഒറ്റ നമ്പറിൽ നിന്ന് 6 പേർക്ക് രജിസ്റ്റർ ചെയ്യാം, കോവിൻ ആപ്പിലെ പുതിയ അപ്ഡേഷനുകൾ ഇങ്ങനെ..

അതേസമയം രാജ്യത്ത് ഇന്ന് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 3,37,704 പുതിയ കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. 488 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കോവിഡ് കേസുകൾ 21,13,365 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News