India Vs Bharat: ഇന്ത്യ ‘ഔട്ട്’, 'ഭാരത്' ഇന്‍...!! പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് മാറും ചരിത്രവും, ശുപാർശ നല്‍കി NCERT

NCERT Update:  പ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നല്ല, 'ഭാരത്' (ഭാരതം) എന്നായിരിക്കണമെന്ന് തന്‍റെ സമിതി ശുപാർശ ചെയ്തതായി  എൻസിഇആർടി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫസർ സി.ഐ. ഐസക് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 06:16 PM IST
  • സിബിഎസ‌്ഇ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് കമ്മിറ്റി ശുപാർശ നല്‍കിയിരിയ്ക്കുന്നത്.
India Vs Bharat: ഇന്ത്യ ‘ഔട്ട്’, 'ഭാരത്' ഇന്‍...!! പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് മാറും ചരിത്രവും, ശുപാർശ നല്‍കി NCERT

NCERT Update: NCERT പുസ്തകങ്ങളിൽ ഒരു പുതിയ ചരിത്രപരമായ മാറ്റം സംഭവിക്കാൻ  പോകുന്നു. സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്കു പകരം ‘ഭാരത്’ എന്ന് ഉപയോഗിക്കാൻ ശുപാർശ നല്‍കി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) സമിതി.

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 
പ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നല്ല മറിച്ച്  ഭാരത് (ഭാരതം) എന്നായിരിക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനായി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അതനുസരിച്ച്, NCERT പുസ്തകങ്ങളിൽ ഒരു പുതിയ ചരിത്രപരമായ മാറ്റമാണ് സംഭവിക്കാൻ പോകുന്നത്. പാഠപുസ്തകങ്ങളിൽ ഈ മാറ്റം വരുന്നതോടെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന വാക്ക് പഠിപ്പിക്കും. 

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
പ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നല്ല, 'ഭാരത്' (ഭാരതം) എന്നായിരിക്കണമെന്ന് തന്‍റെ സമിതി ശുപാർശ ചെയ്തതായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് എൻസിഇആർടി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫസർ സി.ഐ. ഐസക് വ്യക്തമാക്കി. പാഠപുസ്തകങ്ങളിൽ 'ഹിന്ദു വിജയങ്ങൾ' ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും ഇതേ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ചരിത്രകാരൻ സി.ഐ. ഐസക് അദ്ധ്യക്ഷനായ ഏഴംഗ സമിതിയാണ് ശുപാർശ മുന്നോട്ടു വച്ചത്. 

വിദ്യാഭ്യാസ പുസ്തകങ്ങളിൽ 'പുരാതന ചരിത്ര'ത്തിന് പകരം 'ക്ലാസിക്കൽ ഹിസ്റ്ററി' ഉൾപ്പെടുത്തണമെന്നും  എൻസിഐആർടി കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചാൽ, രാജ്യത്തിന്‍റെ ചരിത്രം ഇനി പുരാതന, മധ്യകാല, ആധുനിക എന്നിങ്ങനെ വിഭജിക്കപ്പെടില്ല, 

സിബിഎസ‌്ഇ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് കമ്മിറ്റി ശുപാർശ നല്‍കിയിരിയ്ക്കുന്നത്. പ്ലസ് ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിനു നിർദ്ദേശം നല്‍കിയിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News