ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 44,877 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സജീവ കോവിഡ് കേസുകളുടെ എണ്ണം 5,37,045 ആയി. 684 പേർ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.17 ആണ്.
India reports 44,877 new COVID19 cases in the last 24 hours; Active case tally stands at 5,37,045, daily positivity rate at 3.17% pic.twitter.com/1jtcSLlNCx
— ANI (@ANI) February 13, 2022
അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിയന്ത്രണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് വരുത്തി. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമാണ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണ സമയം നാല് മണിക്കൂർ കൂടി നീട്ടി.
കൂടാതെ, ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് പദയാത്രകൾക്കും റാലികൾക്കും കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സ്ഥാനാർഥികൾക്ക് രാവിലെ ആറ് മുതൽ രാത്രി 10 വരെ റാലികൾ നടത്താനുള്ള അനുമതിയുണ്ട്. നേരത്തെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു പ്രചാരണം നടത്താൻ അനുമതി നൽകിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...