Covid: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 8,582 പുതിയ കോവിഡ് കേസുകൾ

Covid cases: രാജ്യത്ത് ഇന്ന് 4,435 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,52,743 ആയി.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 11:42 AM IST
  • ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,582 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
  • ആകെ മരണസംഖ്യ 5,24,761 ആയി ഉയർന്നു
  • ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സജീവ കേസുകൾ 44,513 ആണ്
  • 24 മണിക്കൂറിനുള്ളിൽ 4,143 കേസുകളുടെ വർധനവാണ് സജീവ കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്
Covid: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 8,582 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,582 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,24,761 ആയി ഉയർന്നു.  ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സജീവ കേസുകൾ 44,513 ആണ്. 24 മണിക്കൂറിനുള്ളിൽ 4,143 കേസുകളുടെ വർധനവാണ് സജീവ കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 4,435 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,52,743 ആയി.

മൊത്തം കേസുകളുടെ 0.10 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.68 ശതമാനമാണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.71 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കൂടാതെ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 195.07 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,16,179 പരിശോധനകൾ നടത്തി.

ALSO READ: Covid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്

ശനിയാഴ്ച ഡൽഹി സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 795 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യ തലസ്ഥാനത്ത് 556 കോവിഡ് മുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, നിലവിൽ 2,247 സജീവ കോവിഡ് കേസുകളാണ് ഡൽഹിയിലുള്ളത്. മരണനിരക്ക് 4.11 ശതമാനമാണ്.

മുംബൈയിൽ ശനിയാഴ്ച 1,745 കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ 99 പേർക്ക് മാത്രമേ ആശുപത്രി പ്രവേശനം ആവശ്യമായി വന്നിട്ടുള്ളൂ. ഇവരിൽ 11 പേർക്ക് ഓക്സിജൻ പിന്തുണ ആവശ്യമാണ്. ഓക്സിജൻ പിന്തുണ ആവശ്യമുള്ള രോഗികളുടെ ആകെ എണ്ണം 34 ആയി ഉയർന്നതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. 24 മണിക്കൂറിനിടെ 888 പേർ രോ​ഗമുക്തരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News