Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ജൂലൈ 15 മുതൽ  അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 07:06 PM IST
  • ജൂലൈ 15 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും
  • 2800 അഗ്നിവീർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്
  • അംഗീകൃത ബോർഡിൽ നിന്നും മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ 12-ക്ലാസ് ജയം
Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000

Indian Navy SSR Recruitment 2022: ഇന്ത്യൻ നേവി അഗ്നിവീർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ജൂലൈ 15 മുതൽ  അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. അവസാന തീയ്യതി ജൂലൈ 22

ഒഴിവുകളുടെ വിശദാംശങ്ങൾ

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 2800 അഗ്നിവീർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. അപേക്ഷകർ അവിവാഹിതരായിരിക്കണം.അംഗീകൃത ബോർഡിൽ നിന്നും മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ 12-ക്ലാസ് ജയമാണ് വേണ്ട യോഗ്യത. അപേക്ഷകർ 1999 നവംബർ 1-നും 2005 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം.

ALSO READ : Driving Licence എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം

ശാരീരിക യോഗ്യത,ശമ്പളം

അപേക്ഷകർക്ക് ഉയരം കുറഞ്ഞത് 157 മീറ്ററും വനിതകൾക്ക് 152 മീറ്ററും ആയിരിക്കണം.തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപ പ്രാരംഭ ശമ്പളം.

തിരഞ്ഞെടുക്കൽ പ്രക്രിയ

12-ൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അതിനുശേഷം എഴുത്തുപരീക്ഷയ്ക്കും ഫിസിക്കൽ ടെസ്റ്റിനും വിളിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 15 മുതൽ ജൂലൈ 22 വരെ joinindiannavy.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News