New Delhi : ഇന്ത്യൻ നാവികസേനയുടെ (Indian Navy) തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശിയായ നാവികസേന വൈസ് അഡ്മിറൽ ആർ.ഹരികുമാർ എത്തുന്നു . കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ സ്ഥാനത്തേക്ക് നിയമിച്ചത്. നിലവിൽ അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ സേനാ മേധാവിയായി തെരഞ്ഞെടുത്തത്.
ഈ മാസം മുപ്പത്തിനാണ് ആർ.ഹരികുമാർ അഡ്മിറലായി ചുമതലയേൽക്കുന്നത്. അദ്ദേഹം തിരുവനന്തപുരം പട്ടം സ്വദേശിയാണ് . 1983 ലാണ് അദ്ദേഹം നായികസേനയിൽ സേവനം ആരംഭിച്ചത്. നിരവധി പ്രമുഖ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ എന്നീ യുദ്ധക്കപ്പലുകളുടെ മേധാവിയായി ആർ ഹരികുമാർ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആയും ആർ ഹരികുമാർ . ഇപ്പോൾ അനുഷ്ടിച്ചിട്ടുണ്ട് പശ്ചിമഘട്ട നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി പ്രവർത്തിച്ച് വരികെയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം കമാൻഡ് ഇൻ ചീഫായി ചുമതലയേറ്റത്. അദ്ദേഹത്തിന് ആകെ 39 വർഷത്തെ പ്രവർത്തന പരിജയമാണ് ഉള്ളത്.
ALSO READ: Bhopal Hospital Fire: ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം
പരം വിശിഷ്ഠ് സേവ മെഡൽ , അതി വിശിഷ്ഠ് സേവാമെഡൽ, വിശിഷ്ഠ് സേവാമെഡൽ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അതേസമയം ദക്ഷിണമേഖല നേവൽ കമാൻഡ് മേധാവി ചീഫ് വൈസ് അഡ്മിറലായ അനിൽ ചാവ്ലയും സർവീസിൽ നിന്ന് ഇതേ ദിവസം വിരമിക്കും .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...