800 കോടി ലാഭിക്കാനുള്ള പരിഷ്ക്കാരവുമായി റെയില്‍വേ

ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുള്ള ജനറേറ്റര്‍ കാര്‍ ബോഗികള്‍ പടിപടിയായി ഒഴിവാക്കി പകരം യാത്രക്കാര്‍ക്കുള്ള കോച്ചുകള്‍ അധികമായി ഘടിപ്പിക്കാനാണ് ആലോചന.  

Last Updated : Sep 18, 2019, 11:05 AM IST
800 കോടി ലാഭിക്കാനുള്ള പരിഷ്ക്കാരവുമായി റെയില്‍വേ

ന്യൂഡല്‍ഹി: പ്രതിവര്‍ഷം കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ പുതിയ പരിഷ്ക്കാരത്തിനായി റെയില്‍വേ ഒരുങ്ങുന്നു.

അതിനായി ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുള്ള ജനറേറ്റര്‍ കാര്‍ ബോഗികള്‍ പടിപടിയായി ഒഴിവാക്കി പകരം യാത്രക്കാര്‍ക്കുള്ള കോച്ചുകള്‍ അധികമായി ഘടിപ്പിക്കാനാണ് ആലോചന.

ജനറേറ്റര്‍ കാറുകള്‍ നിലവില്‍ 500 ല്‍ അധികം ട്രെയിനുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇവ പതുക്കെ പതുക്കെ പൂര്‍ണ്ണമായി മാറ്റി കഴിഞ്ഞാല്‍ 20000 സീറ്റുകള്‍ കൂടുതലായി ഘടിപ്പിക്കാനുള്ള സൗകര്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

ജനറേറ്റര്‍ കാറുകള്‍ ട്രെയിനുകളില്‍ നിന്നും മാറ്റുന്നതോടെ അധിക യാത്രാക്കാരെ ഉള്‍ക്കൊള്ളിക്കാനാകും. എങ്കിലും ട്രയിനിലെ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് ജനറേറ്റര്‍ കാറുകള്‍ മുഖാന്തരമാണ്. 

ഇവ ഒഴിവാക്കി പകരം ഇലക്ട്രിക് ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിച്ചുകൊണ്ട് ജനറേറ്റര്‍ കാറുകള്‍ ഒഴിവാക്കാനാണ് തീരുമാനിക്കുന്നത്‌. മാത്രമല്ല ഇന്ധന ചിലവ് കുറക്കല്‍, മലിനീകരണ തോത് കുറക്കല്‍ തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു. 

ജനറേറ്റര്‍ കാറുകള്‍ ഒഴിവാക്കി കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുന്നതോടെ ടിക്കറ്റ്‌ ബുക്കിങ്ങിലൂടെ ലഭിക്കുന്ന അധിക വരുമാനം കണക്കിലെടുക്കുമ്പോള്‍ ഏതാണ്ട് എണ്ണൂറുകോടിയോളം ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

Trending News